
ന്യൂഡല്‍ഹി: നേപ്പാളില്‍ ഉണ്ടായ വന്‍ ഭൂചലനത്തില്‍ മരണസംഖ്യ കൂടുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ 60 ഓളം പേരാണ് കൊല്ലപ്പെട്ടത്. നേപ്പാള്‍ടിബറ്റ് അതിര്‍ത്തിയില്‍ രാവിലെ ആറരയോടെയാണു ഭൂചലനം അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു.
![]() |
|
ചൊവ്വാഴ്ച രാവിലെ ഒരു മണിക്കൂറിനുള്ളില്‍ ടിബറ്റിനെ പിടിച്ചുകുലുക്കിയ ആറ് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇതില്‍ വലുത്. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഡല്‍ഹിഎന്‍സിആര്‍, ബിഹാര്‍, ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. പ്രഭവകേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു.
Strong 7.0 earthquake that hit Tibet region made significant damage.
Earthquake was widely felt in Nepal and India.#earthquake #sismo #temblor pic.twitter.com/eKVICcvWB0— Disasters Daily (@DisastersAndI) January 7, 2025
ചൈനയിലെ ടിബറ്റ് സ്വയംഭരണ മേഖലയിലെ സിഗാസെ നഗരത്തിലെ ഡിംഗ്രി കൗണ്ടിയില്‍ ആണ് ഭൂചലനം അനുഭവപ്പെട്ടത്. 28.5 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലും 87.45 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ചൈന ഭൂകമ്പ നെറ്റ്വര്‍ക്ക് സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്.
ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പട്‌നയിലും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്തെ നിരവധി സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പനം ഉണ്ടായി.
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍, ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ഭയന്ന് താമസക്കാര്‍ വീടുകളില്‍ നിന്ന് പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
Nepal earthquake: Six earthquakes in one hour; Death toll reaches 60, death toll likely to rise