03
Aug 2023
Thu
03 Aug 2023 Thu

ന്യൂയോര്‍ക്ക് നഗരത്തില്‍ ഇനി ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളിക്കാം; അനുമതി നല്‍കി നഗരസഭ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂയോര്‍ക്ക് സിറ്റി: വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ത്ഥനയ്ക്ക് നഗരത്തില്‍ ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളിക്കാന്‍ അനുമതി നല്‍കി ന്യൂയോര്‍ക്ക് സിറ്റി ഭരണകൂടം. ഉച്ചഭാഷണി ഉപയോഗിക്കാനുള്ള സമയപരിധി അടക്കം നിശ്ചയിച്ച് മാര്‍ഗനിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30നും 1.30നും ഇടയിലാണ് ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള സമയം. ഇതോടൊപ്പം വ്രതമാസക്കാലമായ റമദാനില്‍ മഗ്രിബ് (സൂര്യാസ്തമയ സമയം) ബാങ്കിനും അനുമതി നല്‍കിയതായി അറിയിപ്പില്‍ പറയുന്നു. പുതിയ നിയമം നടപ്പാക്കിയതോടെ ഇനിമുതല്‍ വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ത്ഥനയ്ക്കായുള്ള ബാങ്കിന് പ്രത്യേക അനുമതി അപേക്ഷ ആവശ്യമില്ല.

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് ആണ് പ്രഖ്യാപനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന ചുവപ്പുനാട എടുത്തുമാറ്റുകയാണു തീരുമാനത്തിലൂടെ ചെയ്തതെന്ന് മേയര്‍ ആഡംസ് പറഞ്ഞു. ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്വന്തം വിശ്വാസപ്രകാരം ജീവിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് മേയര്‍ പ്രസ്താവനയില്‍ അറിയിച്ചു. ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപാര്‍ട്ട്‌മെന്റ്(എന്‍.വൈ.പി.ഡി) ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ന്യൂയോര്‍ക്ക് സിറ്റി ഭരണകൂടത്തിന്റെ തീരുമാനത്തെ ന്യൂയോര്‍ക്ക് മുസ്‌ലിം നേതാക്കള്‍ സ്വാഗതം ചെയ്തു. നഗരത്തിലെ മുസ്‌ലിം സമൂഹത്തിന്റെ വലിയ വിജയമാണിതെന്ന് ന്യൂയോര്‍ക്ക് ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് ഇമാം ഷംസി അലി പ്രതികരിച്ചു.

New York City mosques allowed Azan on loudspeakers

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക