17
Jun 2023
Tue
17 Jun 2023 Tue

രാജ്യത്ത് നിന്ന് അവസാന എലിയെയും തുടച്ചുനീക്കാന്‍ കച്ചകെട്ടിയിറിങ്ങിയിരിക്കുകയാണ് ന്യൂസിലാന്‍ഡ്. 2 ലക്ഷത്തിലേറെ ജനസംഖ്യയുള്ള വെല്ലിങ്ടണിലെ പക്ഷികളെ രക്ഷിക്കുന്നതിനു വേണ്ടി എലികളെ ഇല്ലാതാക്കുന്നതിനുള്ള ദൗത്യവുമായി സന്നദ്ധ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം രംഗത്തിറങ്ങി. എലികളുടെ സാന്നിധ്യമറിയുന്നതിനായി അത്യാധുനിക ഉപകരണങ്ങള്‍ കൊണ്ടായിരുന്നു വോളന്റിയര്‍മാരുടെ ദൗത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിരാമര്‍ പക്ഷികളെ എലികള്‍ ലക്ഷ്യം വച്ചതോടെയാണ് ഇത്തരമൊരു ദൗത്യം ആരംഭിച്ചത്. 2050 ന്യൂസിലാന്‍ഡില്‍ നിന്ന് എലികളെ പൂര്‍ണമായും ഒഴിവാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മനുഷ്യവാസം ആരംഭിച്ചതിനു ശേഷം എലികള്‍ ഇവിടെ പെരുകുകയും ഇതിലൂടെ ന്യൂസിലാന്‍ഡിലെ തദ്ദേശീയ പക്ഷി വിഭാഗങ്ങളില്‍ മൂന്നിലൊന്നും വംശനാശത്തിനിരയായെന്നുമാണ് റിപോര്‍ട്ട്.

ഈ സാഹചര്യത്തില്‍ 1960കളില്‍ എലി നിര്‍മാര്‍ജനം ന്യൂസിലാന്‍ഡ് ആരംഭിച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ പൂര്‍മണത കൈവരിക്കാനായില്ല. ഇതോടെയാണ് 2050 എലികളെ പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യം മുന്നോട്ടുവച്ചിരിക്കുന്നതെന്ന് ഓക് ലാന്‍ഡ് യൂനിവേഴ്‌സിറ്റിയിലെ ജൈവശാസ്ത്രജ്ഞനായ ജെയിംസ് റസ്സല്‍ പറഞ്ഞു.