21
Sep 2022
Sat
21 Sep 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളാ പൊലീസ് അറിയാതെ കേന്ദ്ര ഏജന്‍സികള്‍ പോപുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ റെയ്ഡ് നടത്തിയത് സിപിഐഎമ്മും എസ്ഡിപിഐയും തമ്മിലുളള ബന്ധം അറിയാവുന്നതിനാലെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആരോപിച്ചു. എസ്ഡിപിഐയെ ജനിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതും സിപിഐഎമ്മാണ്. ആ പാപഭാരത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സിപിഐഎമ്മിനാകില്ല. കേരളീയ സമൂഹത്തിന് ഈ കാര്യങ്ങള്‍ നന്നായി അറിയാമെന്നും പിഎംഎ സലാം പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലീഗ് നേതാവ്. 

 

എസ്ഡിപിഐയുടെ മുഖ്യശത്രു മുസ്‌ലിം ലീഗാണെന്നും അദ്ദേഹം പറഞ്ഞു.  മുസ്‌ലിംലീഗ് അടിക്ക് പകരം അടിക്കുന്നില്ല, വീര്യം പോരാ, കൊലയ്ക്ക് പകരം കൊല്ലുന്നില്ല എന്നൊക്കെ എസ്ഡിപിഐ പറയാറുണ്ട്. എസ്ഡിപിഐ പോലുളള സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സിപിഐഎമ്മിന്റേത്.

 

പരസ്യമായും രഹസ്യമായും പ്രോല്‍സാഹിപ്പിച്ച ചരിത്രം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ട്. സിപിഐ എതിര്‍ത്തിട്ടും സിപിഐഎം അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊലീസ് നിഷ്‌ക്രിയരായിരുന്നു. ഇത്രമാത്രം അക്രമങ്ങള്‍ ഒരു ഹര്‍ത്താലിലും ഉണ്ടായിട്ടില്ലെന്നും പിഎംഎ സലാം  ആരോപിച്ചു.