കുവൈത്ത് സിറ്റി: കുവൈത്തില്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പണം, സ്വര്‍ണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ കൊണ്ടുപോകുന്നതിനുള്ള പുതുക്കിയ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് (സിജിസി). ഇതുപ്രകാരം കുവൈത്തില്‍ പ്രവേശിക്കുകയോ പുറപ്പെടുകയോ ചെയ്യുന്ന യാത്രക്കാര്‍ 3,000 കുവൈത്തി ദിനാര്‍ (ഏകദേശം എട്ടരലക്ഷം രൂപ) കവിയുന്ന തുക, അത് ഏതു കറന്‍സിയിലായാലും മൂല്യം വെളിപ്പെടുത്തണം.
|
പണത്തിന് പുറമേ സ്വര്‍ണം ബാറുകള്‍, നാണയങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെ, അതോടൊപ്പം ലക്ഷ്വറി വാച്ചുകള്‍, ഇലക്ട്രോണിക്‌സ്, ആഭരണങ്ങള്‍ തുടങ്ങിയ വിലപിടിപ്പുള്ള വ്യക്തിഗത വസ്തുക്കളും യാത്രക്കാര്‍ ഡിക്ലയര്‍ ചെയ്യണം. ഈ വസ്തുക്കള്‍ ഹാന്‍ഡ് ലഗേജില്‍ ആണ് കൊണ്ടുപോകേണ്ടത്. കസ്റ്റംസ് പരിശോധനകള്‍ എളുപ്പമാക്കാനും കാലതാമസം ഒഴിവാക്കാനും വസ്തുക്കള്‍ വാങ്ങിയ ഇന്‍വോയ്‌സ് പോലുള്ള ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ ഉണ്ടായിരിക്കണം. ഇത്തരം വസ്തുക്കള്‍ ഡിക്ലയര്‍ ചെയ്യാതിരുന്നാല്‍ വസ്തുക്കള്‍ കണ്ടുകെട്ടലോ, നിയമപരമായ നടപടികളോ നേരിടേണ്ടി വരാമെന്ന് കുവൈത്ത് കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
സുതാര്യത, സുരക്ഷ, അന്താരാഷ്ട്ര കസ്റ്റംസ് മാനദണ്ഡങ്ങള്‍ എന്നിവ ഉറപ്പാക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് സിജിസി അറിയിച്ചു. കൂടാതെ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ആളുകളുടെയും വസ്തുക്കളുടെയും സുരക്ഷിതവും നിയമാനുസൃതവുമായ ചലനം സുഗമമാക്കുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളെന്നും അധികൃതര്‍ പറഞ്ഞു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുമ്പോള്‍ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കാന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് (ജിഎസി) യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് കേന്ദ്രം അറിയിച്ചു.
The Center for Government Communication (CGC) announced the regulations that travelers must adhere to for carrying cash and valuable items while traveling, reports Al- Seyassah daily.


