ന്യൂഡൽഹി: പ്രശസ്ത മാധ്യമപ്രവർത്തകയും എഴുത്തുകാരിയും കോളമിസ്റ്റുമായ ഹുംറ ഖുറൈശി (70) നിര്യാതയായി. നിരവധി ദേശീയ മാധ്യമങ്ങളിൽ രാഷ്ട്രീയ, സാംസ്‌കാരിക, സാഹിത്യ പക്തികൾ കൈകാര്യം ചെയ്തിരുന്ന അവർ ഇംഗ്ലീഷ് ആനുകാലികങ്ങളിലെ ശ്രദ്ധേയയായ ഗ്രന്ഥനിരൂപകയായിരുന്നു.
|
പ്രമുഖ മാധ്യമ പ്രവർത്തകൻ ഖുശ്വന്ത് സിംഗുമായി ചേർന്ന് ചേർന്ന് ‘അൾട്ടിമേറ്റ് ഖുശ്വന്ത് എന്ന പുസ്തകം രചിച്ചു. കശ്‌മീരുമായി ബന്ധപ്പെട്ട് മൂന്ന് പുസ്തകങ്ങൾ ഹുംറയുടേതായിട്ടുണ്ട്.
കശ്മീരുമായി ബന്ധപ്പെട്ട് മൂന്ന് കൃതികൾ രചിച്ച ഹുംറ ഗ്രന്ഥരചനയിൽനിന്നുള്ള വരുമാനം താഴ്‌വരയിലെ അനാഥർക്കായി നീക്കിവയ്ക്കുക യായിരുന്നു.
ഹിന്ദുസ്ഥാൻ ടൈംസ്, ദ ട്രിബ്യൂൺ, ദി വീക്, തെഹൽക, മലയാളത്തിലെ മാധ്യമം എന്നിവയിൽ കോളം എഴുതിയിരുന്നു.
മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ ഖുറൈശിയായിരുന്നു ഭർത്താവ്. ഈ ബന്ധം പിന്നീട് വേർപിരിഞ്ഞു. ഫോട്ടോഗ്രാഫർ മുസ്തഫ ഖുറൈശി, സാറ എന്നിവരാണ് മക്കൾ.
ഖുറൈശിയുടെ വിയോഗം അവരെ അറിയുന്ന എല്ലാവരുടെയും ജീവിതത്തിൽ ശൂന്യത അവശേഷിപ്പിക്കുന്നുവെന്നും. പാർശ്വവൽക്കരിക്കപ്പെട്ടവർക്കുവേണ്ടിയുള്ള അവരുടെ അക്ഷീണമായ വാദവും, നിർഭയമായ റിപ്പോർട്ടിംഗും, സത്യത്തോടുള്ള അവരുടെ അചഞ്ചലമായ സമർപ്പണവും എണ്ണമറ്റ വ്യക്തികളെ പ്രചോദിപ്പിച്ചുവെന്നും ശബ്നം ഹാഷ്മി അനുശോചിച്ചു.





