02
Sep 2024
Tue
02 Sep 2024 Tue
supreme court

ന്യൂഡല്‍ഹി: എംബിബിഎസ് സീറ്റുകളിലെ NRI ക്വാട്ടയ്ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. (NRI Quota Fraud in Medical Educational Institutions; Supreme Court to stop) മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ NRI ക്വാട്ട തട്ടിപ്പ് ആണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് അവസാനിക്കേണ്ടത് ആണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്‍ആര്‍ഐ ക്വാട്ടയേക്കാള്‍ മൂന്നിരട്ടി മാര്‍ക്ക് ലഭിച്ചവര്‍ക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പഞ്ചാബില്‍ നിന്നുള്ള കേസിലാണ് കോടതി വിമര്‍ശനം.

നീറ്റ് പരീക്ഷയടക്കം കേന്ദ്രീകൃത ദേശീയ പരീക്ഷകളെ സംബന്ധിച്ച് ഉയരുന്ന പരാതികള്‍ പരിഹരിക്കാന്‍ ഈ വര്‍ഷം തന്നെ തിരുത്തല്‍ നടപടികളെടുക്കണമെന്ന നിര്‍ദ്ദേശം അടുത്തിടെ കോടതിയില്‍ നിന്ന് ഉണ്ടായിരുന്നു. പരീക്ഷകളുടെ സുതാര്യമായ നടത്തിപ്പിന് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് കോടതി എന്‍ടിഎയുടെ ഘടനയിലെ പോരായ്മ പരിഹരിക്കാനും ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷ നടത്തിപ്പില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് കേന്ദ്രത്തിനും ദേശിയ പരീക്ഷ ഏജന്‍സിക്കും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിലെ തിരിച്ചറിയല്‍ പരിശോധന, സിസിടിവി നിരീക്ഷണം എന്നിവ മെച്ചപ്പെടുത്തണം. കേന്ദ്രം രൂപീകരിച്ച കെ രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായ സമിതി ഇതിനായി മാര്‍ഗരേഖയുണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടും വ്യാപകമല്ലാത്തതിനാലാണ് നീറ്റ് യു.ജി പരീക്ഷ റദ്ദാക്കാതിരുന്നതെന്നും കോടതി വിശദമായ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക