15
Jul 2024
Sat
15 Jul 2024 Sat
Supreme Court grants interim bail to 23-year-old social media influencer in rape case

ന്യൂഡല്‍ഹി: ഒറ്റപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ നീറ്റ് പരീക്ഷ പൂര്‍ണമായും റദ്ദാക്കാനാകില്ലെന്ന് ദേശീയ പരീക്ഷാ ഏജനന്‍സി(എന്‍ടിഎ)യുടെ സത്യവാങ്മൂലം. (NTA opposes cancellation of NEET exam; submits affidavit in supreme court) പട്‌നയിലും ഗോധ്രയിലും മാത്രമാണ് ക്രമക്കേട് നടന്നതെന്നും നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹരജിയില്‍ എന്‍ടിഎ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗോദ്രയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് തുഷാര്‍ ഭട്ടിയുടെ സഹായത്തോടെയാണ് ക്രമക്കേട് നടന്നത്. രാജ്യത്ത് മറ്റിടങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ആള്‍മാറാട്ടങ്ങളെക്കുറിച്ചാണ്. സുതാര്യത ഉറപ്പാക്കിയാണ് പരീക്ഷ നടത്തിയിട്ടുള്ളത്. ചോദ്യ പേപ്പര്‍ ചോര്‍ന്നത് ഉള്‍പ്പെടെയുള്ള സംഭവത്തില്‍ സിബിഐ അന്വേഷണം നടക്കുകയാണെന്നും എന്‍ടിഎ അറിയിച്ചു. ജനുവരി എട്ടിന് നീറ്റുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രിംകോടതി ഒരുമിച്ചു പരിഗണിക്കുന്ന സാഹചര്യത്തിലാണ് എന്‍ടിഎ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

പരീക്ഷ റദ്ദാക്കില്ലെന്ന നിലപാട് തന്നെയാണ് ഇന്നലെ കേന്ദ്രസര്‍ക്കാരും സുപ്രിംകോടതിയെ അറിയിച്ചത്. പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

അതേസമയം നീറ്റ് പി ജി പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ആഗസ്ത് 11ന് രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും. ചോദ്യ പേപ്പര്‍ ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് മാറ്റി വച്ച പരീക്ഷകളുടെ തിയ്യതിയാണ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് പുനര്‍ നിശ്ചയിച്ചത്. നേരത്തെ ജൂണ്‍ 23 ന് നിശ്ചയിച്ച പരീക്ഷകള്‍ മാറ്റി വക്കുന്നതായി ജൂണ്‍ 22നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ആഗസ്ത് 11 ന് രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് അറിയിച്ചു.