ആലപ്പുഴ: സിപിഎമ്മിനെ വെട്ടിലാക്കി കായംകുളത്തും നഗ്‌ന ദൃശ്യ വിവാദം. വീഡിയോ കോളിൽ യുവതിയുടെ നഗ്‌നത കാണുന്ന കായംകുളത്തെ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ദൃശ്യമാണ് പുറത്ത് വന്നത്. കായംകുളത്തെ സിപിഎമ്മിൻറെ സമൂഹ മാധ്യമ ഗ്രൂപ്പുകളിലാണ് ചിത്രം പ്രചരിക്കുന്നുത്. ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും പാർട്ടിക്ക് ലഭിച്ചിട്ടില്ല. ആരോപണവിധേയനായ ഈ ലോക്കൽ കമ്മിറ്റി അംഗം തന്നെയാണ് ബാലസംഘത്തിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ നടത്തുന്ന വേനൽതുമ്പി കലാജാഥയുടെ കൺവീനർ. ഈ നേതാവിനെ കുട്ടികളുടെ കലാജാഥയുടെ ചുമതലക്കാരനാക്കിയതിലും പ്രതിഷേധം ശക്തമാവുകയാണ്.
|
കായംകുളത്തിൻറെ വിപ്ലവമെന്ന ഫേസ്ബുക്ക് പേജിലാണ് നഗ്‌നദൃശ്യം കാണുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന പരാതി ഉയർന്നത്. ‘ കായംകുളത്തെ പാർട്ടിയിലെ ആഭാസന്മാരെ കണ്ടെത്താൻ നേതാക്കൾക്ക് പറ്റുന്നില്ലെങ്കിൽ ഞങ്ങൾ തെളിവ് സഹിതം കാണിച്ചു തരാം. നടപടി എടുക്കാൻ നിങ്ങൾക്ക് നട്ടെല്ലുണ്ടോ? താഴെ കാണുന്ന ചിത്രത്തിൽ വീഡിയോ കാളിൽ കൂടി നഗ്‌നത ആസ്വദിക്കുന്നതും അത് വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ കൂടി പ്രചരിപ്പിക്കുകയും ചെയ്യുന്നത് സിപിഐഎം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം ബിനു ജി ധരൻ. ഇൻസെറ്റിൽ ആ ‘സഖാവിനെ’ കാണാം. ഇവനെയാണ് കുട്ടികളുടെ വേനൽ തുമ്പി കലാജാഥയുടെ പുതുപ്പള്ളിയിലെ കൺവീനർ ആക്കിയിരിക്കുന്നത്. കൊള്ളാം അല്ലേ?
ഞങ്ങൾ പുതുപ്പള്ളിയിലെ പാർട്ടിയെപറ്റി നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്.കള്ളിലും പെണ്ണിലും നിറഞ്ഞു നിൽക്കുന്ന പാർട്ടിയായി അത് അധഃപതിച്ചു. ഒരു കമ്പിൽ സാരി ചുറ്റി വെച്ചാൽ അതിൽ തൂങ്ങി നിൽക്കുന്ന കുറേ ആഭാസന്മാർ ആണ് പുതുപ്പള്ളി ലോക്കൽ കമ്മിറ്റിയെ നിയന്ത്രിക്കുന്നത്.’ എന്നാണ് ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നത്.
ആലപ്പുഴയിൽ ഏരിയാ കമ്മിറ്റി അംഗം ഉൾപ്പെട്ട അശ്ലീല വീഡിയോ നേരത്തെ വിവാദമായിരുന്നു. ഇക്കാര്യത്തിൽ പാർട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പാർട്ടി പുറത്താക്കിയിരുന്നു. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. കമ്യൂണിസ്റ്റുകാരൻറെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് അന്വേഷണ കമ്മീഷൻ വിലയിരുത്തിയിരുന്നു.





