ഗസ്സ: ഒരുവര്‍ഷം പിന്നിട്ടിട്ടും ഫലസ്തീനില്‍ ആക്രമണം നിര്‍ത്താതെ കടുപ്പിച്ച് ഇസ്രായേല്‍. 24 മണിക്കൂറിനിടെ 48 പേരെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്. 2023 ഒക്ടോബര്‍ 7ന് തുടങ്ങിയ ആക്രമണം 388 ദിവസം കഴിഞ്ഞതോടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയവരുടെ എണ്ണം 43,020 ആയി. 101,110 പേര്‍ക്കാണ് പരുക്കേറ്റത്. ഇരകളില്‍ 70 ശതമാനവും കുട്ടികളും സ്ത്രീകളും വൃദ്ധരുമാണ്.
|
വടക്കന്‍ ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ കമല്‍ അദ്‌വാന്‍ ഹോസ്പിറ്റലിലെ ജീവനക്കാരെ ഇസ്‌റാഈല്‍ ഹമാസ് ബന്ധം ആരോപിച്ച് അറസ്റ്റ്‌ചെയ്തു. ആശുപത്രി ഡയറക്ടര്‍ ഹുസ്സാം അബു സഫിയ ഉള്‍പ്പെടെയുള്ളവരെയാണ് പിടികൂടിയത്. ഇതില്‍ 14 പേരെ വിട്ടയച്ചു. ജീവനക്കാരെ അറസ്റ്റ്‌ചെയ്തതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താറുമാറായി. വടക്കന്‍ ഗസ്സയില്‍ മൂന്നാഴ്ചയായി ഇസ്‌റാഈല്‍ തുടര്‍ച്ചയായി ആക്രമണം നടത്തിവരുകയാണ്. മേഖലയിലെ ആരോഗ്യരംഗം അങ്ങേയറ്റം താറുമാറായിരിക്കുകയാണെന്ന് ഗസ്സ ആരോഗ്യമന്ത്രാലയ വക്താവ് ലോകാരോഗ്യ സംഘടനയോട് (WHO) പറഞ്ഞു.

വടക്കന്‍ ഗസ്സയില്‍ പ്രവര്‍ത്തനസജ്ജമായ ഏറ്റവും വലിയ ആശുപത്രിയായ ഇതില്‍ വെള്ളിയാഴ്ചയാണ് ഇസ്രായേല്‍ സൈന്യം പ്രവേശിച്ചത്. ഈ സമയം ആശുപത്രിയില്‍ രോഗികളും കൂട്ടിയിരിപ്പുകാരും ഉള്‍പ്പെടെ 600ലധികം ആളുകളാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ നിന്ന് ഒഴിപ്പിക്കാനും അധിനിവേശ സൈന്യം ആവശ്യപ്പെട്ടു. റെയ്ഡിനിടെ ആശുപത്രിയിലെ മെഡിക്കല്‍ ഉപകരണങ്ങളും അടിസ്ഥാനസൗകര്യങ്ങളും സൈന്യം തകര്‍ത്തു.
number of people killed by Israel in Gaza exceeds 43,000
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





