17
Feb 2024
Tue
17 Feb 2024 Tue
officers neglect health ministers order

അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഈ മാസം 27 മുതല്‍ ഒപി, അത്യാഹിത വിഭാഗം ഉള്‍പ്പെടെ പ്രവര്‍ത്തനമാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയ ആരോഗ്യ മന്ത്രിയുടെ ഉത്തരവ് സൂപ്രണ്ടും ഡി എം ഒയും അവഗണിച്ചു. സൂപ്രണ്ട് 15 ദിവസം അവധിയായതിനാല്‍ പകരം ചുമതലയുള്ള അരീക്കോട് സ്വദേശി കൂടിയായ ഡോക്ടര്‍ സ്വാബിര്‍ ഇന്ന് ലീവ് എടുക്കുകയും മറ്റൊരാള്‍ക്ക് ചുമതല കൈമാറിയുമില്ല.
അരീക്കോട് താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വരുന്നതില്‍ ചില ജീവനക്കാര്‍ക്ക് വിയോജിപ്പുള്ളതായാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂനപക്ഷ കമ്മീഷന്റെ ഉത്തരവ് ഉണ്ടായിട്ടും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കാതിരുന്നതെന്നാണ് സൂചന. ഒ പിയില്‍ ഏഴ് ഡോക്ടര്‍മാരും ഈവനിങ് ഒ പി യില്‍ ഒരു ജനറല്‍ ഡോക്ടറുമാണ് ഇന്ന് ഉണ്ടായിരുന്നത്.

എന്നാല്‍ അത്യാഹിത വിഭാഗം തുടങ്ങുന്നതിന്റെ ഭാഗമായി ഡ്യൂട്ടി ചുമതല മറ്റു ഡോക്ടര്‍മാര്‍ക്കും അനുബന്ധ ജീവനകാര്‍ക്കും ആശുപത്രി സൂപ്രണ്ടും ജില്ലാ മെഡിക്കല്‍ ഓഫിസറും കൈമാറിയില്ല. നിലവില്‍ പുതുതായി നിയമിക്കപ്പെട്ട ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ഡ്യൂട്ടി റോസ്റ്റര്‍ തയ്യാറാക്കാനും 27 മുതല്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്ന് വരെ ഒ പി യും ശേഷം മുതല്‍ പിറ്റേ ദിവസം കാലത്ത് എട്ട് വരെ അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കണം എന്നാണ് ഉത്തരവിലുള്ളത്. അത്യാഹിത വിഭാഗം ആരംഭിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളിലോ ഉപകരണങ്ങളുടെ കുറവ് ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ അരീക്കോട് ബ്ലോക്ക് പഞ്ചായത്തിനോടും നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ആശുപത്രി സൂപ്രണ്ടിന്റെ അഭാവവും താല്‍ക്കാലിക സൂപ്രണ്ടിന്റെ അനാസ്ഥയുമാണ് അത്യാഹിത വിഭാഗം തുടങ്ങാന്‍ തടസ്സമായത്. താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം തുടങ്ങാത്തതിനെ തുടര്‍ന്ന് സേവ് താലൂക്ക് ആശുപത്രി ഫോറം ചെയര്‍മാന്‍ കെ എം സലീം പത്തനാപുരം ചീഫ് സെക്രട്ടറിക്ക് പരാതി അയച്ചു.
ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കിയ കെ ടി സമദ് കുനിയില്‍ കോടതിയലക്ഷ്യത്തിന് ഉദ്യോഗസ്ഥര്‍ക്കെതിരെ കമ്മീഷന് പരാതി അയച്ചതായി സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ഭാരവാഹികള്‍ പറഞ്ഞു.

രണ്ട് ദിവസത്തിനകം നടപ്പിലാക്കുമെന്ന് ഡിഎംഒ

അരീക്കോട്: താലൂക്ക് ആശുപത്രി വികസന സമിതി യോഗം അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍ നോട്ടത്തില്‍ രണ്ട് ദിവസത്തിനകം ചേരുമെന്നും യോഗ തീരുമാന പ്രകാരം അത്യാഹിത വിഭാഗം തുടങ്ങുമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. രേണുക അറിയിച്ചു. ഏറനാട് എം എല്‍ എ പി കെ ബഷീറിന്റെ അസൗകര്യമാണ് യോഗം ചേരുന്നതില്‍ കാലതാമസം എന്നും ഡിഎംഒ പറഞ്ഞു. മറ്റു തടസ്സങ്ങളൊന്നും ഇല്ലെന്നും ആവശ്യമായ ജീവനക്കാരെ നിയമിച്ചതായും അവര്‍ അറിയിച്ചു.