മസ്‌കത്ത്: റമദാനിൽ (റമദാൻ 2025) യുഎഇയിലേതു പോലെ ഒമാനിലെ തൊഴിൽ സമയം കുറച്ചു. സർക്കാർ മേഖലയിൽ ‘ഫ്ലെക്സിബിൾ’ രീതിയും സ്വകാര്യ മേഖലയിൽ ആറ് മണിക്കൂറുമാണ് തൊഴിൽ സമയമെന്നു തൊഴിൽ മന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലും പുതിയ തൊഴിൽ സമയം പ്രാബല്യത്തിൽ വന്നു. റമസാനിലെ ആചാരങ്ങൾ കണക്കിലെടുത്ത് ജീവനക്കാർക്ക് സൗകര്യപ്രദമായ രീതിയിലാണ് ക്രമീകരണം.
|
പ്രധാന മാറ്റം ഇങ്ങിനെ:
” സർക്കാർ ജീവനക്കാർക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം.
* സ്ഥാപന മേധാവികൾക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ, 8 മുതൽ 1 വരെ, 9 മുതൽ 2 വരെ, 10 മുതൽ 3 വരെ എന്നിങ്ങനെയുള്ള ഫ്‌ളെക്‌സിബിൽ സമയക്രമം തീരുമാനിക്കാവുന്നതാണ്.
* സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ദിവസവും ആറ് മണിക്കൂറാണ് ജോലി സമയം.
” ആഴ്ചയിൽ 30 മണിക്കൂറിൽ കൂടാനും പാടില്ല.
* സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ വർക്ക് ഫ്രം ഹോം രീതിയും അനുവദിച്ചിട്ടുണ്ട്. അതേസമയം മൊത്തം ജീവനക്കാരുടെ പകുതി എണ്ണം ഒരേസമയം ഓഫീസിൽ വേണം.
Oman Announces Reduced Working Hours in Ramadan


