23
Aug 2025
Sat
23 Aug 2025 Sat
online fraud

നേരം പോക്കിന് തുടങ്ങിയ ഒരു ഫ്രണ്ട് റിക്വസ്റ്റ് മുംബൈയിലെ ആ 80കാരനെ കുടുക്കിയത് ഊരാക്കുടുക്കില്‍. നഷ്ടപ്പെട്ടത് ജീവിത കാലത്തെ ഒട്ടുമുക്കാല്‍ സമ്പാദ്യവും. രണ്ട് വര്‍ഷം നീണ്ടുനിന്ന ചാറ്റിനിടെ 734 ഓണ്‍ലൈന്‍ ഇടപാടുകളാണ് പരസ്പരം നടത്തിയത്. വയോധികന് ഒന്‍പത് കോടി നഷ്ടപ്പെടുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്നേഹവും സഹതാപവും പിടിച്ചുപറ്റി നാല് വനിതാ യൂസര്‍മാരാണ് ഇദ്ദേഹത്തെ വഞ്ചിച്ചത്. ഈ നാലും ഒരാളാകാനുള്ള സാധ്യയാണ് പോലീസ് കാണുന്നത്. 2023 ഏപ്രിലില്‍, വയോധികന്‍ ഫേസ്ബുക്കില്‍ ഷാര്‍വി എന്ന സ്ത്രീക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ഇരുവര്‍ക്കും പരസ്പരം പരിചയമുണ്ടായിരുന്നില്ല. ഷാര്‍വിയാകട്ടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചില്ല.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, വയോധികന് ഷാര്‍വി എന്ന അക്കൗണ്ടില്‍ നിന്ന് ഇങ്ങോട്ട് ഒരു ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. അദ്ദേഹം ഉടനെ സ്വീകരിച്ചു. താമസിയാതെ ഇരുവരും ചാറ്റ് ചെയ്യാന്‍ തുടങ്ങി.

ALSO READ: ഒരു രാജ്യം മുഴുവന്‍ കടലെടുക്കുന്നു; ജനങ്ങള്‍ പൂര്‍ണമായും അയല്‍ രാജ്യത്തേക്ക് കുടിയേറിത്തുടങ്ങി

ഫോണ്‍ നമ്പറുകള്‍ കൈമാറി. ചാറ്റുകള്‍ ഫേസ്ബുക്കില്‍ നിന്ന് വാട്ട്‌സ്ആപ്പിലേക്ക് മാറി. താന്‍ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് കുട്ടികളോടൊപ്പം താമസിക്കുകയാണെന്ന് ‘ഷാര്‍വി’ പറഞ്ഞു. വയോധികന്‍ അതില്‍ വീണു.

മക്കള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞ് ക്രമേണ പണം ആവശ്യപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം, കവിത എന്ന യൂസറും വാട്ട്‌സ്ആപ്പില്‍ മെസേജ് അയയ്ക്കാന്‍ തുടങ്ങി. ഷാര്‍വിയുമായി പരിചയമുള്ള ആളാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു ചാറ്റ്.

താമസിയാതെ, അവര്‍ വയോധികന് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കാനും പണം ചോദിക്കാനും തുടങ്ങി. ഇതിനിടെ മറ്റ് രണ്ട് വനിതാ യൂസര്‍മാര്‍ കൂടി വയോധികനുമായി ചാറ്റ് ആരംഭിക്കുകയും രണ്ട് വര്‍ഷം നീണ്ട ആശയവിനിമയത്തിനിടെ ഒന്‍പത് കോടി അപഹരിക്കുകയും ചെയ്തു.