തൃശൂര്‍: കടുവയെ കിടുവ പിടിച്ചെന്ന് കേട്ടിട്ടേയുള്ളു. (Online Scam: Kerala high court retired judge lost 90 lakh ) ഇവിടെ തട്ടിപ്പുകാരെകുറിച്ചും ക്രിമിനലുകളെക്കുറിച്ചും കൃത്യമായ ധാരണയുള്ള ഹൈക്കോടതി ജഡ്ജിയെ തന്നെ പറ്റിച്ചിരിക്കുകയാണ് ഓണ്‍ലൈന്‍ സ്്കാമര്‍മാര്‍.
|
സര്‍ക്കാരിന്റെ നിരന്തര ബോധവല്‍ക്കരണം നടക്കുന്നതിനിടയില്‍ പോലും തട്ടിപ്പില്‍ കുടങ്ങി ലക്ഷങ്ങള്‍ നഷ്ടപ്പെട്ടത് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ക്കാണ്. 80 ലക്ഷം രൂപയാണ് അദ്ദേഹത്തിന് നഷ്ടപ്പെട്ടത്. സംഭവത്തില്‍ ജഡ്ജിയുടെ പരാതിയില്‍ അയന ജോസഫ്, വര്‍ഷ സിങ് എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
ALSO READ: ഡിജിറ്റല്‍ അറസ്റ്റ്: ബോംബെ ഐഐടി വിദ്യാര്‍ഥിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടി
ഓണ്‍ലൈന്‍ ട്രേഡിങ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരെ ചേര്‍ത്താണ് തട്ടിപ്പിന്റെ തുടക്കം. ട്രേഡിങ് വഴി ലക്ഷങ്ങളുടെ ലാഭമുണ്ടാക്കാന്‍ സഹായിക്കാമെന്നായിരുന്നു വാഗ്ദാനം. 850 ശതമാനം ലാഭമാണ് ഓഫര്‍ ചെയ്തത്. പണം അടക്കുന്നതിനായി പേമെന്റ് ലിങ്കും നല്‍കി.
ഇതില്‍ വിശ്വസിച്ച ശശിധരന്‍ നമ്പ്യാര്‍ ഡിസംബര്‍ 4 മുതല്‍ 30 വരെ പല തവണകളായി 90 ലക്ഷം രൂപ പേമെന്റ് ലിങ്ക് വഴി അയച്ചു. പിന്നീടാണ് സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്.
തുടര്‍ന്ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സൈബര്‍ പോലീസിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


