14
Jul 2023
Tue
14 Jul 2023 Tue

ദോഹ: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഖത്തറിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെഎംസിസി

കേരളം കണ്ടതില്‍ വച്ച് ഏറ്റവും ജനകീയനായ ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന കമ്മറ്റി അനുശോചനക്കുറിപ്പില്‍ അറിയിച്ചു.’ജനങ്ങള്‍ കൂടെയില്ലാതെ അവര്‍ക്കൊപ്പമല്ലാതെ ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ കണ്ടിട്ടില്ല. ‘ജനകീയന്‍’ എന്ന വാക്കിന്റെ പര്യായപദത്തിന് ഉമ്മന്‍ ചാണ്ടി എന്ന പേരായിരിക്കും കൂടുതല്‍ യോജിക്കുക. ജനസമ്പര്‍ക്ക പരിപാടിയിലൂടെ മലയാളിയുടെ മനം കവര്‍ന്ന, വിനയവും പരസ്പര ബഹുമാനവും കൊണ്ട് ഒരു കാലഘട്ടത്തെ തന്റെ പേരിലാക്കിയ ശുഭ്ര വസ്ത്രധാരി ഇനി നമ്മളോടാപ്പമില്ല,’ കെ.എം.സി.സി. ഖത്തര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഐഎംസിസി( വഹാബ് വിഭാഗം)

മികച്ച ഭരണാധികാരിയും രാഷ്ട്രീയത്തിലെ സൗമ്യ ഭാവവുമായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടിയെന്ന് എന്ന് ഐഎംസിസി( വഹാബ് വിഭാഗം) ഖത്തര്‍ നാഷണല്‍ കമ്മിറ്റി പറഞ്ഞു. മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു ‘അദ്ദേഹം. അര നൂറ്റാണ്ട് കാലം ജനപ്രതിനിധിയായി സേവനനുഷ്ട്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് ജനങ്ങളുമായി അദ്ദേഹത്തിനുള്ള ഇഴയടുപ്പത്തിന്റെയും ഊഷ്മള ബന്ധത്തിന്റെയും തെളിവ് കൂടിയായിരുന്നു. കേരള രാഷ്ട്രീയത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാട്്. അദ്ദേഹത്തിന്റ പാര്‍ട്ടിയുടെയും സഹപ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ ഒഐസിസി ഇന്‍കാസ്

അദ്ദേഹത്തിന്റ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്കും നാടിനും നികത്താന്‍ പറ്റാത്ത വിടവ് ആണെന്നും, ഒപ്പം കേരള ജനതയുടെ തീരാനഷ്ടം ആണെന്നും ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാപ്രസിഡന്റ് പിസി നൗഫല്‍ കട്ടുപ്പാറ അനുശോചനകുറിപ്പിലൂടെ അറിയിച്ചു. പരാതികളും ആവലാതികളും പറയാന്‍ ചെന്നവര്‍ക്ക് കിട്ടിയ ജനാധിപത്യത്തിന്റെ സുന്ദര നിര്‍വചനമായിരുന്നു ഉമ്മന്‍ചാണ്ടി എന്നും നൗഫല്‍ കൂട്ടിച്ചേര്‍ത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക