26
Jan 2025
Sun
26 Jan 2025 Sun
P V Anvar MLA arrested by Police

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസിലേക്ക് ഡിഎംകെയുടെ നേതൃത്വത്തില്‍ അതിക്രമിച്ചുകയറിയ സംഭവത്തില്‍ പി വി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍. മലപ്പുറം എടവണ്ണ ഒതായിയിലെ വീട് വളഞ്ഞാണ് പോലീസ് പി വി അന്‍വറിനെ അറസ്റ്റ് ചെയ്തത്. ഈ സമയം ഡിഎംകെ പ്രവര്‍ത്തകര്‍ അന്‍വറിന് പിന്തുണയുമായി മുദ്രാവാക്യം മുഴക്കി.(P V Anvar MLA arrested by Police)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താനൊരു നിയമസമാജികനായതുകൊണ്ട് മാത്രം നിയമത്തിന് വഴങ്ങുകയാണ്. ഇല്ലെങ്കില്‍ പിണറായിയല്ല ആര് വിചാരിച്ചാലും എന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ലായിരുന്നുവെന്ന് അന്‍വര്‍ അറസ്റ്റിനു ശേഷം പ്രതികരിച്ചു. ജയിലിലിട്ട് തന്നെ ഒരു പക്ഷേ കൊന്നേക്കാം. ജീവന്‍ ബാക്കിയുണ്ടെങ്കില്‍ താന്‍ കാണിച്ചുകൊടുക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

താന്‍ കക്കാനും കൊല്ലാനും പോയതല്ലെന്നും ഒരു പാവപ്പെട്ട ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ചതാണെന്നും പറഞ്ഞ അന്‍വര്‍ ഒന്‍പത് ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ആറു മരണങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും അതിനെതിരായ പ്രതിഷേധമാണ് ഡിഎഫ്ഒ ഓഫിസില്‍ നടത്തിയതെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി.

ഞായര്‍ ഉച്ചയോടെയായിരുന്നു നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസിനു മുന്നില്‍ പ്രതിഷേധമുണ്ടായത്. പ്രതിഷേധക്കാര്‍ കൂട്ടത്തോടെ ഓഫിസിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇതിനു പിന്നാലെ അന്‍വര്‍ അടക്കമുള്ളവര്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.

ALSO READ: നിലമ്പൂരിൽ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു