21
Oct 2024
Tue
21 Oct 2024 Tue
Pak captain Fatima Sana tears during national anthem

ന്യൂഡല്‍ഹി: വനിതാ T20 ലോകകപ്പില്‍ നിന്ന് ടീം പുറത്തായെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന. ടൂര്‍ണമെന്റില്‍ സെമി ഉറപ്പിക്കാന്‍ പാകിസ്ഥാന് വിജയം അനിവാര്യമായിരുന്നു. എന്നാല്‍ നിരാശപ്പെടുത്തിയ മത്സരഫലത്തിന് ശേഷം ടീം ക്യാപ്റ്റനെ പിന്തുണക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ആഴ്ചയാണ് ഫാത്തിമ സനയുടെ പിതാവ് മരിച്ചത്. തുടര്‍ന്ന് ഫാതിമ സന നാട്ടിലെത്തി ഉപ്പയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്ത് ടീമിനൊപ്പം ചേരുകയായിരുന്നു. പിതാവ് മരിച്ച് നാലാംദിനമാണ് ന്യൂസിലന്റിനെതിരായ മത്സരത്തിന് സന ഇറങ്ങിയത്. പാക് ടീമിനായി മൈതാനത്തിറങ്ങിയ ക്യാപ്റ്റന്‍ സനയുടെ പ്രതിബദ്ധതയെ ആരാധകര്‍ പ്രശംസിക്കുകയുംചെയ്തു.

Pakistan captain Fatima Sana

ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം താരത്തിന് നഷ്ടമായിരുന്നു. പാകിസ്ഥാനെ സംബന്ധിച്ച് സെമി ഉറപ്പിക്കുന്നതില്‍ നിര്‍ണായകമായിരുന്നു ന്യൂസിലന്റിനെതിരായ മത്സരം. മത്സരത്തിന് മുമ്പ് പാക് ദേശീയ ഗാനത്തിനിടെ കരയുന്ന സനയുടെ വിഡിയോയും പുറത്തുവന്നു. മാനസിക പ്രയാസങ്ങള്‍ക്കിടയിലും ടീമിനോടുള്ള പ്രതിബദ്ധത കൈവിടാതെ മത്സരത്തിനിറങ്ങിയ താരത്തിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് ആരാധകര്‍. ദേശീയഗാനം ആലപിക്കുമ്പോള്‍ കണ്ണുനീര്‍ ഒഴുക്കുന്നതിന്റെയും പിന്നീട് വിതുമ്പുന്നതിന്റെയും ദൃശ്യങ്ങള്‍ ആണ് ആരാധകര്‍ ഏറ്റെടുത്തത്.

മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു പൊരുതാന്‍ പോലും നില്‍ക്കാതെ പാകിസ്ഥാന്‍ ദയനീയമായി തോറ്റു. മത്സരത്തില്‍ 54 റണ്‍സിന്റെ വിജയമാണ് ന്യൂസിലന്‍ഡ് ആഘോഷിച്ചത്.

വനിതാ ടി20 ലോകകപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് ബൗളിങ് ഓള്‍റൗണ്ടറായ ഫാത്തിമ സന. ക്യാപ്റ്റനെന്ന നിലയില്‍ സനയുടെ ആദ്യ ലോകകപ്പാണിത്. പാകിസ്താനുവേണ്ടി 41 ഏകദിനങ്ങളും 40 ടി20കളും കളിച്ചിട്ടുണ്ട്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്റ് 20 ഓവറില്‍ 110 റണ്‍സെടുത്തപ്പോള്‍ പാകിസ്താന്റെ പോരാട്ടം 11.4 ഓവറില്‍ കേവലം 56 റണ്‍സിലൊതുങ്ങിയ

Pak captain Fatima Sana tears during national anthem; returned with team 4 days after father’s death