22
Aug 2023
Sun
22 Aug 2023 Sun

ക്രിക്കറ്റും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുത്; പാക് ക്രിക്കറ്റ് ടീം ഇന്ത്യയിലെ ലോകകപ്പില്‍ കളിക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലാഹോര്‍: ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് അനുമതി. സ്‌പോര്‍ട്‌സും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്ന് പ്രഖ്യാപിച്ചാണ് പാക് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. അതേസമയം, ക്രിക്കറ്റ് ടീമിന്റെ സുരക്ഷയുടെ കാര്യത്തില്‍ വലിയ ആശങ്കയുണ്ടെന്നും പാകിസ്ഥാന്‍ അറിയിച്ചു. ഇക്കാര്യം ഇന്ത്യയെയും ഐസിസിയെയും അറിയിക്കും.

‘സ്‌പോര്‍ട്‌സും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നാണ് പാകിസ്ഥാന്റെ എക്കാലത്തെയും നയം. അതുകൊണ്ട്, ഇന്ത്യയില്‍ നടക്കുന്ന ഐസി സി ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിന് ഞങ്ങളുടെ ക്രിക്കറ്റ് ടീമിനെ അയക്കും’, പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

‘ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ നിലവിലെ അവസ്ഥ അന്താരാഷ്ട്ര കായിക രംഗവുമായി ബന്ധപ്പെട്ട വളര്‍ച്ചയ്ക്ക് തടസ്സമാകരുതെന്നാണ് പാകിസ്ഥാന്‍ വിശ്വസിക്കുന്നത്. ഇന്ത്യ, ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്ക് ടീമിനെ അയക്കാതിരുന്നതില്‍ നിന്ന് വിഭിന്നമായി പാകിസ്ഥാന്റെ ഈ തീരുമാനം ക്രിയാത്മകവും ഉത്തരവാദിത്വമുള്ളതുമായ ഒരു സമീപനത്തെയാണ് കാണിക്കുന്നത്. എന്നിരുന്നാലും, ഞങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ സുരക്ഷയുടെ കാര്യത്തില്‍ വലിയ ആശങ്കയുണ്ട്. ഇത് ഐസിസിയെയും ഇന്ത്യയിലെ അധികൃതരെയും അറിയിക്കും. ഇന്ത്യയിലേക്കുള്ള യാത്രയില്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീമിന് മുഴുവന്‍ സുരക്ഷയും ഒരുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’, വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.