തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ 50 സീറ്റുകളുമായി കേവലഭൂരിപക്ഷത്തിനടുത്തെത്തിയ ബിജെപിക്ക് ഒടുവില്‍ ആശ്വാസം. സ്വതന്ത്രസ്ഥാനാര്‍ഥിയായ വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചു.
|
പതിമൂന്ന് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കണ്ണമ്മൂല വാര്‍ഡില്‍നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ മേയര്‍, ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. 101 സീറ്റുകളുള്ള കോര്‍പറേഷനില്‍ 51 സീറ്റായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്.
ആര്‍ ശ്രീലേഖയെ അവസാന നിമിഷം പിന്‍തള്ളി വി വി രാജേഷിനെ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാറ്റൂര്‍ രാധാകൃഷ്ണന്‍ പിന്തുണ പ്രഖ്യാപിച്ചത്. ആശാനാഥ് ആണ് ബിജെപിയുടെ ഡപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി. അതേസമയം യുഡിഎഫും എല്‍ഡിഎഫും മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്നുണ്ട്.
ALSO READ: വീടിനുള്ളില്‍ ഹൈടെക് കഞ്ചാവ് കൃഷി നടത്തിവന്ന യുവാവ് അറസ്റ്റില്‍


