23
Aug 2025
Thu
23 Aug 2025 Thu
cpm district secretary suresh babu

പാലക്കാട് നഗരത്തിലെ സ്‌കൂളിലെ സ്‌ഫോടനത്തിലെ ദൂരൂഹത തീര്‍ക്കാന്‍ ആര്‍.എസ്.എസ് കാര്യാലയം റെയ്ഡ് ചെയ്യണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു. സ്‌കൂളില്‍ ഇത്രയേറെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതിനേക്കാളുമേറെ ആര്‍.എസ്.എസിന്റെ കാര്യലയത്തിലുണ്ടാവും. ആര്‍.എസ്.എസ് നേതാക്കളുടെ വീടുകളിലും പരിശോധന നടത്തണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കണം. ഇതിനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം. കലാപമുണ്ടാക്കുന്നതിന് വേണ്ടിയാണ് ആര്‍.എസ്.എസ് സ്‌കൂളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചതെന്നും സുരേഷ് ബാബു ആരോപിച്ചു.

അതേസമയം, സ്‌കൂളിലെ സ്‌ഫോടനത്തില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പൊലീസില്‍ പരാതി നല്‍കി.

ALSO READ: പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് സ്‌ഫോടനം; വിശദമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐയും എസ്ഡിപിഐയും

പാലക്കാട് മൂത്താന്‍തറയില്‍ വിദ്യാനികേതന്‍ സ്‌കൂളിന് സമീപം കഴിഞ്ഞ ദിവസം വൈകീട്ട് 4.45ഓടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ കുട്ടിക്കും ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു. ശബ്ദംകേട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. സ്‌ഫോടക വസ്തു ലഭിച്ച കുട്ടി അത് വലിച്ചെറിഞ്ഞപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപോര്‍ട്ട്.

സ്‌കൂള്‍ പരിസരത്ത് പൊലീസ് നടത്തിയ തിരച്ചിലില്‍ കൂടുതല്‍ സ്‌ഫോടക വസ്തു കണ്ടെത്തുകയും ചെയ്തു. ബോംബ് സ്‌ക്വാഡ് എത്തി ഇവ സ്ഥലത്ത് നിന്ന് മാറ്റി. സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, സംഭവത്തെ പന്നിപ്പടക്കമെന്ന് പറഞ്ഞ് ലഘൂകരിക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.