17
Jun 2024
Sun
17 Jun 2024 Sun
gaza eid1

തലയ്ക്ക് മുകളില്‍ മൂളിപ്പറക്കുന്ന ബോംബറുകളും കഴുകന്‍ കണ്ണുകളുമായി ഡ്രോണുകളും. ഏത് നിമഷവും അലറിപ്പാഞ്ഞടുക്കാവുന്ന മിസൈലുകള്‍. ( Palestinians try to hold on to Eid happiness amid devastation in Gaza )  തെരുവിലൂടെ ഇരച്ച് നീങ്ങുന്ന ടാങ്കറുകളും കവചിത വാഹനങ്ങളും..
gaza eid2
ഇവയ്ക്കിടയിലാണ് ഗസയില്‍ ഇത്തവണ ബലിപെരുന്നാള്‍. പ്രിയപ്പെട്ടത് മുഴുവന്‍ ദൈവമാര്‍ഗത്തില്‍ ബലിയര്‍പ്പിക്കണമെന്ന ഇബ്രാഹിമിന്റെയും മകന്‍ ഇസ്മാഈലിന്റെയും പാഠങ്ങള്‍ സന്തോഷ പൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ് ഈ ജനത.
gaza eid3

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടുത്തൊരുങ്ങാന്‍ പുതുവസ്ത്രങ്ങളില്ല. സമ്മാനം തരേണ്ടവരും വാങ്ങേണ്ടവരും പലരും നേരത്തേ ഖബറിലേക്ക് യാത്രയായി. ചുറ്റും പ്രേതനഗരം പോലെ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ മാത്രം. മരുന്നും ഭക്ഷണവും ഇല്ല. എങ്കിലും അവര്‍ തളര്‍ന്നില്ല. ഈ ബലിപെരുന്നാളിലും അവര്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടി. ഇസ്രായേല്‍ ബോംബിങില്‍ തകര്‍ന്ന കല്‍ക്കൂമ്പാരങ്ങള്‍ക്കിടയില്‍ അവര്‍ പുതിയ ഈദ്ഗാഹ് സൃഷ്ടിച്ചു. മുസല്ല വിരിച്ച് പ്രാര്‍ഥനാ നിരതരായി. രക്തസാക്ഷികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. ബാക്കിയായ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞു.
gaza eid4

സാധാരണ ഫലസ്തീനികള്‍ കുടുംബത്തോടൊപ്പം കൂടിയും വലിയ ഭക്ഷണ തളികകള്‍ പങ്കുവച്ചുമാണ് പെരുന്നാള്‍ ആഘോഷിക്കുക. ഇക്കുറി പട്ടിണിയുടെ വക്കില്‍, ബാക്കിയായ റൊട്ടി പങ്കു വച്ച് ആസ്വദിച്ചു.

ചങ്ങലക്കെട്ടുകളില്‍ അഖ്‌സ
aqsa eid 2

ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചങ്ങലക്കെട്ടുകളിലാണ് അഖ്‌സ. വരുന്നവരെയും പോകുന്നവരെയും പരമാവധി ദ്രോഹിച്ചു കൊണ്ടുള്ള സുരക്ഷാ പരിശോധന. സ്ത്രീകള്‍ ഉള്‍പ്പെടെ പലര്‍ക്കും മര്‍ദ്ദനമേല്‍ക്കുന്നു.
Aqsa eid1
എന്നാല്‍, എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് ഈ ബലിപെരുന്നാള്‍ ദിനത്തില്‍ ഈദ് നമസ്‌കാരത്തിനെത്തിയത് 40,000ലേറെ പേരാണ്.
Aqsa eid4