ജിദ്ദ: ഫിറ്റ് ജിദ്ദ (Fit Jeddah) തങ്ങളുടെ പത്താം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ദശവാർഷിക സുവനീർ ‘പാനീസ്’-ന്റെ കവർ ചിത്രം പ്രകാശനം ചെയ്തു. ജിദ്ദ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ബൗദ്ധിക വിഭാഗം എന്ന നിലയിൽ പത്തു വർഷമായി ഫിറ്റ് ജിദ്ദയിൽ പ്രവർത്തിക്കുന്നു.
|
കവിയും സാമൂഹിക വിമർശകനുമായ അരുവി മോങ്ങമാണ് കവർ ചിത്രത്തിന്റെ പ്രകാശനം നിർവഹിച്ചത്.ജിദ്ദക്ക് അകത്തും പുറത്തുനിന്നുമുള്ള പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക നേതാക്കളുടെ ലേഖനങ്ങൾ, സംഘടനയുടെ ചരിത്രപരമായ അടയാളപ്പെടുത്തലുകൾ, സമകാലിക പ്രസക്തമായ ആനുകാലിക ചർച്ചകൾ, മികച്ച സാഹിത്യ രചനകൾ എന്നിവ ഉൾക്കൊള്ളിച്ചാണ് ‘പാനീസ്’ വായനക്കാരിലേക്ക് എത്തുന്നത്.
സുവനീറിന്റെ അണിയറപ്രവർത്തനങ്ങൾക്കായി ചീഫ് എഡിറ്ററായി ഇസ്‌ഹാഖ് പൂണ്ടോളി, എഡിറ്ററായി നൗഫൽ ഉള്ളാടൻ, ഫിനാൻസ് ഡയറക്ടറായി അബു കട്ടുപ്പാറ എന്നിവരെ തിരഞ്ഞെടുത്തു. കൗൺസിൽ യോഗം ഇല്യാസ് കല്ലിങ്ങൽ ഉദ്ഘാടനം ചെയ്തു. ജാഫർ വെന്നിയൂർ, നാസർ മമ്പുറം, എം.പി. ബഷീറലി, ഫൈറൂസ് കെ.കെ, മുസ്തഫ മാസ്റ്റർ,ജംഷീർ കെവി, ജാഫർ അത്താണിക്കൽ, അലി പാങ്ങാട്ട് തുടങ്ങിയവർ സംബന്ധിച്ചു.
ALSO READ:
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





