29
Dec 2023
Mon
29 Dec 2023 Mon

മര്‍ദ്ദിത ജനതയുടെ പോരാട്ട പാതയില്‍ ഇനിയും PDP കരുത്തോടെ മുന്നോട്ട് പോകും: അബ്ദുന്നാസിര്‍ മഅ്ദനി; PDP സമ്മേളനം ഇന്ന് സമാപിക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: ഇന്ത്യയില്‍ ആദ്യമായി ദളിത് പിന്നോക്ക ന്യൂനപക്ഷ ഐക്യമെന്ന ഒരു പുതിയ വിമോചന പാതക്ക് തുടക്കം കുറിച്ച പിഡിപി അതിന്റെ പ്രവര്‍ത്തന രംഗത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുവാന്‍ തയ്യാറാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. ‘മര്‍ദ്ദിത ജനതയുടെ ഉയര്‍ത്തെഴുനേല്‍പ്പിന്റെ മൂന്ന് പതിറ്റാണ്ട് ‘എന്ന പ്രമേയത്തില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പത്താം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ പ്രധിനിധി സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം.
ദലിത് പിന്നോക്ക ന്യൂനപക്ഷ ഐക്യം എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് പിഡിപിയാണ്. പാര്‍ട്ടിയുടെ പരിപാടികളും പോരാട്ടങ്ങളും മര്‍ദ്ദിത ജനതയുടെ വിമോചന പോരാട്ടങ്ങള്‍ ആയിരിന്നു. പിഡിപി പിറവിയെടുത്തത് ബാബരി മസ്ജിദ് തകര്‍ക്കലിനെ തുടര്‍ന്നുണ്ടായ ഇന്ത്യന്‍ രാഷ്ട്രീയം അത്യന്ത്യം കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിലാണ്. ഇന്ത്യയിലേയും വിശ്യഷ്യ കേരളത്തിലെയും ന്യൂനപക്ഷസമൂഹങ്ങള്‍ വഴിമാറിസഞ്ചരിച്ചക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കിയത് പി ഡി പി ആയിരിന്നു. എല്ലാ സമരങ്ങളും പോരാട്ടങ്ങളും ജനാധിപത്യരീതിയിലാകണമെന്നും ജനാധിപത്യ സമൂഹങ്ങളുടെ താല്പര്യങ്ങള്‍ അനുസൃതമാകണമെന്നും പി ഡി പി നിഷ്‌കര്‍ഷിച്ചു. ന്യനപക്ഷവിഭാഗങ്ങളുടെയും ദലിത് വിഭാഗങ്ങളെയും രാഷ്ട്രീവത്കരിക്കുക അത്യന്തം ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ പി ഡി പി സമര രംഗത്ത് കൂടുതല്‍ മാതൃകകള്‍ സൃഷ്ടിച്ചു. ജനാധിപത്യവിരുദ്ധമായ സമരങ്ങളെ ശക്തമായ എതിര്‍ത്തു. ന്യനപക്ഷവിഭാഗങ്ങളുടെ ദലിത് വിഭാഗങ്ങളുടെയും അരക്ഷിതാവസ്ഥക്ക് പരിഹാരമായി. രാജ്യത്ത് ആദ്യമായി സ്വകാര്യമേഖലകളില്‍ സംവരണം ആവിശ്യപ്പെട്ട് പ്രമേയം പാസക്കിയത് പി ഡി പിയാണ്. പ്രസതുത ആവശ്യം ബി എസ് പി ഉള്‍പ്പെടെയുള്ള ദേശീയ രാഷ്ട്രീയ കക്ഷികള്‍ ഇപ്പോള്‍ ഉന്നയിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടി മുന്നോട്ട് വെച്ച ആശയമായ ദലിത് പിന്നോക്ക വിഭാഗങ്ങളുടെ ഐക്യവും ജനസംഖ്യാനുപാതികസംവരണവും ഇന്ന് ദേശീയ പ്രതിപക്ഷസഖ്യം മുന്നോട്ട് വെക്കുന്നത് ശ്രദ്ധേയമായണെന്നും മഅ്ദനി പറഞ്ഞു.

പി ഡി പി വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ആമുഖ പ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ ടി.എ.മുഹമ്മദ് ബിലാല്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി. എം. അലിയാര്‍, ഇബ്രാഹിം തിരൂരങ്ങാടി, മൈലക്കാട് ഷാ, മജീദ് ചേര്‍പ്പ്, മുഹമ്മദ് റജീബ്, ജാഫര്‍ അലി ദാരിമി,നൗഷാദ് തിക്കോടി, അന്‍വര്‍ താമരക്കുളം, സലിം ബാബു, മൊയ്ദീന്‍ ചെമ്പോത്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് നടക്കുന്ന ബഹുജന റാലിയോട് കൂടിയാണ് സമ്മേളനം സമാപിക്കുക. കോട്ടക്കല്‍ പറമ്പിലങ്ങാടിയില്‍നിന്ന് ആരംഭിക്കുന്ന റാലി പുത്തൂര്‍പാടം പൂന്തുറ സിറാജ് നഗറില്‍ സമാപിക്കും. മഅ്ദനി മുഖ്യപ്രഭാഷണം നടത്തും.