ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനം പൊടുന്നനെ 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ സംഭവത്തിൽ ലഹരി ഉപയോഗിച്ച വിമാനത്തിന്റെ ക്യാപ്റ്റനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ലഹരി പരിശോധനയിൽ പൈലറ്റ് പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി.
|
ഫ്ലൈറ്റ് A12379 ഒഡിഷയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് 300 അടി താഴേക്ക് പതിച്ചത്. സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളുടെയും നിയന്ത്രണ അതോറിറ്റികളുടെ നിർദേശങ്ങളുടെയും ലംഘനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നയമാണ് പിന്തുടരുന്നതെന്ന് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ വ്യക്തമാക്കി.
ഫുക്കറ്റ്–ഡൽഹി വിമാനത്തിന്റെ ക്യാപ്റ്റൻ സൈക്കോആക്ടീവ് പദാർഥ പരിശോധനയിൽ പോസിറ്റീവായതായി എയർ ഇന്ത്യ എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷ, ജോലി ചെയ്യാനുള്ള ശാരീരിക-മാനസിക യോഗ്യത, റെഗുലേറ്ററി മാനദണ്ഡങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ അനുവദിക്കില്ലെന്നും, ഇതിന്റെ ഭാഗമായി പൈലറുടെ ജോലി ഉടൻ പ്രാബല്യത്തിൽ വരുംവിധം അവസാനിപ്പിച്ചതായും കമ്പനി വ്യക്തമാക്കി.
ALSO READ: മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങൾക്ക് കടുത്ത നിബന്ധനകളുമായി വിഎച്ച്പി; മുസ്ലിംകൾക്ക് പ്രവേശന വിലക്ക്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





