വെനസ്വേലയില്‍ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കന്‍ കമാന്‍ഡോകള്‍ പിടിച്ചുകൊണ്ടുപോയതില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വെനസ്വേലയുടെ പ്രസിഡന്റിനെ ആ രാജ്യത്ത് കടന്ന് ആക്രമിച്ച് ബന്ധിയാക്കിയത് എന്ത് നീതിയാണ്? രാജ്യത്തിന്റെ അതിര്‍ത്തി എവിടെയാണ് എന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് രാജ്യത്തിന്റെ ഭരണാധികാരിയെയും ഭാര്യയെയും ബന്ധിയാക്കി. എത്ര വലിയ തെമ്മാടിത്തം ആണ് ഇത്, എത്ര വലിയ കാടത്തം ആണ് ഇത്? അമേരിക്കന്‍ അധിനിവേശത്തിനെതിരെ ലോകമാകെ പ്രതിഷേധം ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
|
ഒരു രാജ്യത്തിന്റെ പരമാധികാരത്തില്‍ അമേരിക്ക കടന്നുകയറിയിട്ടും അതിനെ വിമര്‍ശിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെയും പിണറായി വിമര്‍ശിച്ചു. ഇന്ത്യയുടെ ശബ്ദം നേരത്തേ മൂന്നാം ലോക രാജ്യങ്ങള്‍ക്കൊപ്പമായിരുന്നു. സാമ്രാജ്യത്വത്തിന് എതിരായിരുന്നു. എന്നാല്‍ ഇന്ന് അമേരിക്കന്‍ അധിനിവേശത്തിനെതിരേ ശബ്ദിക്കാന്‍ ഇന്ത്യക്ക് കഴിയുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല. ഇന്ത്യയുടെ ശബ്ദം എവിടെ എന്ന് ചോദിച്ച മുഖ്യമന്ത്രി, കേന്ദ്ര നിലപാടിലൂടെ ഇന്ത്യ എന്ന രാജ്യമാണ് അപമാനിതരാകുന്നതെന്നും കണ്ണൂരിലെ പരിപാടിയില്‍ അഭിപ്രായപ്പെട്ടു. ഇന്നലെയാണ് യുഎസ് കമാന്‍ഡോകള്‍ വെനിസ്വേലയില്‍ കടന്നുകയറി പ്രസിഡന്റിനെയും ഭാര്യയെയും പിടികൂടിയത്. ഇവരെ കടല്‍മാര്‍ഗം അമേരിക്കയിലെത്തിച്ചിട്ടുണ്ട്.
ALSO READ: പാലക്കാട്ട് 12കാരനെ മദ്യംനല്‍കി പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍


