|
കോഴിക്കോട്: കോഴിക്കോട് ട്രാൻസ് വ്യക്തി പ്രസവിച്ച നടപടിയെ ചോദ്യംചെയ്ത് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പുരുഷനാണെന്ന് പറഞ്ഞ് ശരീരഭാഗം മുറിച്ച സ്ത്രീയാണ് കോഴിക്കോട്ട് പ്രസവിച്ചതെന്നും ട്രാൻസ്‌ജെൻഡർ എന്നത് വ്യാജ മാനസിക അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. പുരുഷനാണെന്ന് പറഞ്ഞ് സ്ത്രീ ശരീരഭാഗം മുറിച്ചു. ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീരഭാഗം മുറിച്ച് കളഞ്ഞ് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങളൊക്കെ അങ്ങനെ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ പറഞ്ഞു. വ്യാജ മാനസിക അവസ്ഥയാണ് ഇത്. ഇതിനെ എതിർത്താൽ പിന്തിരിപ്പൻ ആകും. ഇതാണ് പുരോഗമനം എന്നു പറയുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്ര ലൈംഗികത കൊണ്ട് വന്നു ക്യാമ്പസുകളിൽ ആളെ കൂട്ടാനാണ് എസ്.എഫ് ഐ ശ്രമിക്കുന്നത്. സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലും എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐക്കാരാണ് പ്രതികളാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ട്രാൻസ്‌ജെന്റർ പ്രസവം ആഘോഷിച്ചുവെന്ന് പറഞ്ഞ് മാധ്യമങ്ങളെയും അദ്ദേഹം കുറ്റപ്പെടുത്തി.



