15
Nov 2024
Sun
15 Nov 2024 Sun
Poet Rafeek Ahammed participated at SIBF 2024

എഴുത്തുകാര്‍ തന്നെയാണ് പുതിയ കാലത്തു വിഭാഗീയതകള്‍ക്ക് എതിരേ പ്രതികരിക്കുന്നതെന്ന് കവി റഫീഖ് അഹമ്മദ്. നാല്‍പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തമേളയില്‍ അഥിതി ആയി എത്തിയ അദ്ദേഹം കവിയരങ്ങില്‍ പി പി രാമചന്ദ്രനുമായി സംവദിക്കുകയായിരുന്നു. ആ പ്ര തികരണം മുദ്രാവാക്യം വിളിച്ചു കൊണ്ടാവണമെന്നില്ല. കവിതയിലൂടെയും കഥയിലൂടെയുമാവാം. അതിന്റെ മറ്റ് പല അര്‍ഥ തലങ്ങളിലൂടെയുമാവാം . പ്രസ്തുത നിലപാട് രാമചന്ദ്രനും ശരിവച്ചു. റേഡിയോ അവതാരകന്‍ ഷിബു കിളിത്തട്ടില്‍ ചടങ്ങില്‍ സംബന്ധിച്ചു.

whatsapp വിഭാഗീയതയ്ക്ക് എതിരേ പ്രതികരിക്കുന്നവര്‍ എഴുത്തുകാര്‍ മാത്രം: റഫീഖ് അഹമ്മദ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>
\