29
Aug 2022
Mon
29 Aug 2022 Mon

ഇടുക്കിയിൽ ജില്ലാതല സ്വാതന്ത്ര്യ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ യുവതിയെ പൊലീസ് ഡോഗ് സ്ക്വാഡിലെ നായ കടിച്ചു. വാഴത്തോപ്പ് വടക്കേടത്ത് ഷാൻറി ടൈറ്റസിനാണ് കടിയേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്ക്വാഡിൻ്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു. ഷോയ്ക്കിടെ അസ്വസ്ഥനായ നായകളിലൊന്നിനെ പരിശീലകർ പുറത്തേക്ക് മാറ്റി. പുറത്തേക്ക് കൊണ്ടുപോവുന്നതിനിടെ നായ യുവതിയുടെ കൈയിൽ കടിക്കുകയായിരുന്നു. യുവതിയെ ഇടുക്കി മെഡിക്കൽ കോളജിലെ ചികിത്സയ്ക്കുശേഷം വിട്ടയച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക