22
Jan 2023
Thu
22 Jan 2023 Thu

വിമാനത്തിൽവച്ച് സഹയാത്രിക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചയാൾക്കെതിരേ ഡൽഹി പൊലീസ് കേസെടുത്തു. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യയുടെ വിമാനത്തിൽ 2022 നവംബറിലാണ് നടപടിക്കാധാരമായ സംഭവം നടന്നത്. കഴിഞ്ഞദിവസമാണ് വിവരം പുറത്തറിയുന്നത്. ജീവനക്കാർ ഇയാളെ തടഞ്ഞില്ലെന്നും യാത്രക്കാരി കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് എയർഇന്ത്യ വിഷയത്തിൽ പരാതി നൽകിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവംബർ 26ന് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് വരുമ്പോഴാണ് എയർഇന്ത്യ വിമാനയാത്രികൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത്.
എയർഇന്ത്യയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ഇയാൾ എയർഇന്ത്യ 30 ദിവസത്തെ യാത്രാവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

ടാറ്റ ​സൺസ് ബോർഡ് ചെയർമാൻ എൻ ചന്ദ്രശേഖരന് എഴുതിയ കത്തിലാണ് 70വയസ്സ് പിന്നിട്ട യാത്രക്കാരി ബിസിനസ് ക്ലാസിൽ താൻ നേരിട്ട ദുരനുഭവം പങ്കുവച്ചത്. ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ ഭക്ഷണം വിതരണം ചെയ്യുകയും പിന്നീട് ലൈറ്റുകൾ എല്ലാം ഓഫ് ചെയ്യുകയും ചെയ്ത സമയത്താണ് മദ്യലഹരിയിലായ യാത്രികൻ തനിക്കരികിലെത്തി പാന്റ്സിന്റെ സിപ് അഴിച്ച് മൂത്രമൊഴിച്ചതെന്ന് വൃദ്ധ പറയുന്നു.

സീറ്റിലുണ്ടായിരുന്ന മറ്റൊരു യാത്രികൻ തടയുന്നതുവരെ അക്രമി ജനനേന്ദ്രിയം പ്രദർശിപ്പിക്കുന്നത് തുടർന്നെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിനുശേഷം മറ്റൊരു സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ജീവനക്കാർ അനുവദിച്ചില്ലെന്നും യാത്രക്കാരി പറയുന്നു.