പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം ഉയര്‍ത്തിയ ആരോപണം അടപടലം പൊളിഞ്ഞു. (Police say there is no evidence in the blue trolley bag allegation in Palakkad) നീല ട്രോളി ബാഗില്‍ പണം കടത്തിയെന്ന ആരോപണത്തിന് തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്.
|
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് നീല ട്രോളി ബാഗ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബാഗില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം എത്തിച്ചെന്നായിരുന്നു വിവാദം. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിനെ ഉള്‍പ്പെടെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയായിരുന്നു എല്‍ഡിഎഫ്, ബിജെപി ആരോപണം.
സിപിഐഎമ്മിന്റെ ആരോപണങ്ങള്‍ക്ക് നീല ട്രോളി ബാഗുമായി എത്തി രാഹുല്‍ മാങ്കൂട്ടത്തിലില്‍ മറുപടി നല്‍കിയിരുന്നു. ട്രോളി ബാഗില്‍ വസ്ത്രങ്ങളാണെന്ന് പറഞ്ഞ രാഹുല്‍ ബാഗ് പൊലീസിന് കൈമാറാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു.
പാലക്കാട് കെപിഎം ഹോട്ടലില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധനയും നടന്നിരുന്നു. വനിതാ നേതാക്കളുടെ മുറികളില്‍ ഉള്‍പ്പെടെ കയറി രാത്രിയില്‍ നടത്തിയ പരിശോധന വലിയ രാഷ്ട്രീയ കോലാഹലങ്ങളാണ് ഉയര്‍ത്തിയത്.


