|
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, ഐഎച്ച്ആര്‍ഡി, കേപ്പ്, എല്‍ബിഎസ് സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് പ്രവേശനത്തിനുള്ള ജില്ലാതല കൗണ്‍സിലിങ്ങ് ജൂലൈ 22 മുതല്‍ ജൂലൈ 26 വരെ അതാത് ജില്ലകളിലെ നോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ വച്ച് നടത്തും. അപേക്ഷകര്‍ക്ക് ജൂലൈ 17 മുതല്‍ 21 വരെ അഡ്മിഷന്‍ വെബ്‌സൈറ്റിലെ ‘Counselling/ Spot Admission Regitsration’ എന്ന ലിങ്ക് വഴി ഓണ്‍ലൈനായി ആപ്ലിക്കേഷന്‍/ മൊബൈല്‍/ One Time Regitsration നമ്പരും ജനനതീയതിയും നല്‍കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഓണ്‍ലൈനായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യാത്തവരെ ജില്ലാതല കൗണ്‍സലിംഗില്‍ പങ്കെടുപ്പിക്കില്ല.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
അപേക്ഷകന് പരമാവധി മൂന്ന് ജില്ലകളിലേക്ക് മാത്രമേ ഒരേസമയം കൗണ്‍സലിംഗിനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ, ആയതിനാല്‍ അപേക്ഷകന് സൗകര്യപ്രദമായ ജില്ലകള്‍ നോക്കി തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. മൂന്ന് ജില്ലകള്‍ക്കു പുറമേ ഇടുക്കി, വയനാട് എന്നീ ജില്ലകള്‍ അധികമായി ചേര്‍ക്കുന്നതിന് തടസ്സമുണ്ടായിരിക്കില്ല.
നിലവില്‍ അഡ്മിഷന്‍ ലഭിച്ചവരില്‍ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും, പുതിയതായി അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. നിലവില്‍ പോളിടെക്‌നിക് കോളേജില്‍ അഡ്മിഷന്‍ ലഭിച്ചിട്ടുള്ള അപേക്ഷകനാണെങ്കില്‍ അഡ്മിഷന്‍ സ്ലിപ്പോ, ഫീസ് അടച്ച രസീതോ ഹാജരാക്കിയാല്‍ മതിയാകും. സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും, അഡ്മിഷന്‍ സ്ലിപ്പോ ഫീസ് അടച്ചതിന്റെ രസീതോ അഡ്മിഷന്‍ ലഭിച്ചതിന്റെ രേഖകളോ ഹാജരാക്കണം.
www.polyadmission.org യില്‍ പ്രസിദ്ധീകരിക്കുന്ന അഡ്മിഷന്‍ ഷെഡ്യൂളില്‍ പറഞ്ഞിരിക്കുന്ന സമയക്രമത്തില്‍ അപേക്ഷകര്‍ അതാതു നോഡല്‍ പോളീടെക്‌നിക് കോളേജുകളില്‍ ഹാജരാകേണ്ടതാണ്. ദിവസത്തിലോ, സമയക്രമത്തിലോ മാറ്റം അനുവദിക്കില്ല. കൗണ്‍സലിംഗ് സമയത്ത് അപേക്ഷകന് അപ്പോള്‍ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജും ബ്രാഞ്ചും പുതുതായി ചേര്‍ത്ത് മുഴുവന്‍ ഫീസടച്ച് അഡ്മിഷന്‍ എടുക്കാവുന്നതാണ്. ഫീസടച്ച് അഡ്മിഷന്‍ എടുക്കാത്ത അപേക്ഷകന്റെ അഡ്മിഷന്‍ റദ്ദാക്കപ്പെടുന്നതും ലിസ്റ്റിലെ ക്രമമനുസരിച്ച് ഹാജരായിട്ടുള്ള അടുത്ത അപേക്ഷകന് നല്‍കുന്നതുമായിരിക്കും.
polytechnic admission kerala latest updates


