17
Nov 2024
Mon
17 Nov 2024 Mon
Pope Francis

വത്തിക്കാന്‍ സിറ്റി: ഗസയില്‍ നടക്കുന്നത് വംശഹത്യാണെന്ന വിദഗ്ധരുടെ അഭിപ്രായത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പോപ്പ് ഫ്രാന്‍സിസ്.(Pope calls for investigation into Gaza genocide)  ഹോപ് നെവര്‍ ഡിസപ്പോയിന്റ്: പില്‍ഗ്രിംസ് ടുവേഡ്‌സ് എ ബെറ്റര്‍ വേള്‍ഡ് എന്ന പുതിയ പുസ്തകത്തിലാണ് ഗസയില്‍ നടക്കുന്ന ഇസ്രായേല്‍ ആക്രമണം വംശഹത്യാ സ്വഭാവത്തിലുള്ളതാണെന്ന് മാര്‍പാപ്പ അഭിപ്രയപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”ചില വിദഗ്ധരുടെ അഭിപ്രായത്തില്‍, ഗസയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് വംശഹത്യയുടെ സ്വഭാവമുണ്ട്. അന്താരാഷ്ട സംഘടനകളും നിമയവിദഗ്ധരും നിശ്ചയിച്ച സാങ്കേതിക നിര്‍വചനത്തിന്റെ പരിധിയില്‍ ഇത് വരുമോ എന്ന കാര്യം വിശദമായി പഠിക്കേണ്ടതുണ്ട്”- പോപ്പിന്റെ പുസ്തകത്തില്‍ പറയുന്നു. പുസ്തകത്തിലെ പ്രധാന ഭാഗങ്ങള്‍ ഇറ്റലിയിലെ ലാ സ്റ്റാമ്പ ഡെയ്‌ലി ആണ് ഞായറാഴ്ച്ച പുറത്തുവിട്ടത്.

ഇസ്രായേലിന്റെ നടപടി വംശഹത്യയ്ക്ക് സമാനമാണെന്ന് വിശേഷിപ്പിക്കുന്ന അന്താരാഷ്ട്ര തലത്തിലെ ഏറ്റവും ഉന്നതരില്‍ ഒരാളാണ് പോപ്പ് ഫ്രാന്‍സിസ്.

ഇസ്രായേല്‍ ആക്രമണത്തിന്‍ വംശഹത്യയുടെ സ്വഭാവമുണ്ടെന്ന് കഴിഞ്ഞ ദിവസം യുഎന്‍ സ്‌പെഷ്യല്‍ കമ്മിറ്റി ആരോപിച്ചിരുന്നു. പട്ടിണിക്കിടുക എന്നത് ഇസ്രായേല്‍ യുദ്ധത്തില്‍ ആയുധമായി ഉപയോഗിക്കുന്നുവെന്ന് മലേഷ്യ, സെനഗല്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട പ്രത്യേക കമ്മിറ്റിയുടെ റിപോര്‍ട്ടില്‍ പറയുന്നു.

ഗസയിലെ 23 ലക്ഷത്തോളം ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ നിഷേധിച്ച് കൊണ്ടാണ് ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നത്.