പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ സര്‍വീസ് മുടങ്ങിയ കെഎസ്ആര്‍ടിസിക്ക് 2.43 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതിയില്‍ ക്ലെയിം കമ്മിഷണറുടെ റിപോര്‍ട്ട്. നഷ്ടപരിഹാരത്തുക പോപുലര്‍ ഫ്രണ്ട് നേതാക്കളില്‍നിന്നും പിന്തുണക്കാരില്‍നിന്നും ഈടാക്കണമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇന്നു കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി പി മുഹമ്മദ് നിയാസ് എന്നിവരുടെ ബെഞ്ച് കേസ് വീണ്ടും ഏപ്രില്‍ 3ന് പരിഗണിക്കാന്‍ മാറ്റി.
|
നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതിനെതിരേ 2022 സപ്തംബര്‍ 23നായിരുന്നു പോപുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍. ഹര്‍ത്താലില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 59 കെഎസ്ആര്‍ടിസി ബസുകള്‍ക്കാണ് നാശനഷ്ടമുണ്ടായി. ഹൈക്കോടതി നിര്‍ദേശപ്രകാരം നാശനഷ്ടത്തിന്റെയും വരുമാന നഷ്ടത്തിന്റെയും പട്ടിക കെഎസ്ആര്‍ടിസി സമര്‍പ്പിച്ചിരുന്നു. കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം പരിശോധിച്ച ക്ലെയിം കമ്മിഷണര്‍ പി ഡി ശാര്‍ങ്ധരന്‍, സ്വത്തുവകകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ടത് ഹൈക്കോടതി ആയതിനാല്‍ ഇതിന്മേലുള്ള എതിര്‍പ്പുകള്‍ കോടതി മുന്‍പാകെ ഉന്നയിക്കാമെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കി.
ALSO READ: പോപുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഇഡി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





