ജനപ്രിയ വീഡിയോ പ്ലേയറായ വിഎൽസി മീഡിയാ പ്ലേയറിന് ഇന്ത്യയിൽ നിരോധനം. അതേസമയം നിലവിൽ ഡൗൺലോഡ് ചെയ്തിരിക്കുന്ന വിഎൽസി മീഡിയാ പ്ലേയറുകൾ ആളുകൾക്ക് ഉപയോഗിക്കാനാവും. അതേസമയം നിരോധനം സംബന്ധിച്ച് കമ്പനിയോ അധികൃതരോ വിശദീകരണം പുറത്തുവിട്ടിട്ടില്ല.
|
ചൈനീസ് പിന്തുണയുള്ള ഹാക്കിങ് ഗ്രൂപ്പായ സികാഡ വിഎൽസി പ്ലേയർ ഉപയോഗിച്ച് സൈബർ ആക്രമണം നടത്തുന്നതിനാലാണ് നിരോധനമെന്നാണ് ചില റിപോർട്ടുകൾ.
വിഎൽസി മീഡിയാ പ്ലേയർ വെബ്സൈറ്റായ വിഡിയോലാൻ.ഓർഗ് എന്ന വെബ്സൈറ്റ് തുറക്കാന‍് ശ്രമിക്കുമ്പോൾ 200-ലെ ഐടി നിയമപ്രകാരം ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം ഇതു വിലക്കിയിരിക്കുകയാണെന്ന അറിയിപ്പാണ് കാണാൻ കഴിയുന്നത്.
പാരിസ് ആസ്ഥാനമായ വീഡിയോ ലാൻ ആണ് വിഎൽസി പ്ലേയർ വികസിപ്പിച്ചത്. ചൈനീസ് ആപ്പുകൾക്ക് 2020 മുതൽ ഇന്ത്യ വ്യാപകമായി വിലക്കേർപ്പെടുത്തി വരികയാണ്. പബ്ജി മൊബൈൽ, ടിക് ടോക്, കാം സ്കാനർ തുടങ്ങി ഡസൻകണക്കിന് ആപ്പുകളാണ് ഇതിനകം നിരോധിച്ചത്.



