30
Mar 2023
Mon
30 Mar 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പട്‌ന: ബിഹാറിലെ തിരക്കേറിയ പട്‌ന റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച ടി.വിയില്‍ പരസ്യത്തിന് പകരം അശ്ലീല ചിത്രം പദര്‍ശിപ്പിച്ചു. ഇന്നലെ രാവിലെ 9:30 ഓടെ സ്റ്റേഷനില്‍ അമിത തിരക്കുള്ള സമയത്താണ് പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുളള യാത്രക്കാര്‍ക്ക് മുന്നിലാണ് മൂന്ന് മിനിറ്റോളം അമിത ശബ്ദത്തില്‍ വീഡിയോ പ്രദര്‍ശിപ്പിച്ചത്. ഇതോടെ യാത്രക്കാര്‍ ഗവണ്‍മെന്റ് റെയില്‍വേ പോലീസിനും (ജിആര്‍പി) റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനും (ആര്‍പിഎഫ്) പരാതി നല്‍കി.

ജിആര്‍പി നടപടിയെടുക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് ആര്‍പിഎഫ്,സ്‌ക്രീനില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ചുമതലയുളള ഏജന്‍സിയായ ദത്ത കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെടുകയും ഉടന്‍ അശ്ലീല ക്ലിപ്പ് പ്രദര്‍ശനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് റെയില്‍വേ ഉദ്യോഗസ്ഥരും ദത്ത കമ്മ്യൂണിക്കേഷനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഏജന്‍സിയെ കരിമ്പട്ടികയില്‍ പെടുത്തുകയും പിഴ ചുമത്തുകയും ചെയ്തു.

റെയില്‍വേ സ്റ്റേഷനിലെ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ പരസ്യം നല്‍കുന്നതിന് ഏജന്‍സിക്ക് നല്‍കിയിരുന്ന കരാറും റെയില്‍വേ അധികൃതര്‍ അവസാനിപ്പിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ റെയില്‍വേ വകുപ്പ് പ്രത്യേക അന്വേഷണം നടത്തിവരികയാണ്.