ഓഫീസ് സമയത്ത് ഉറങ്ങുന്ന ജീവനക്കാര്‍ പഴയ കഥ. ജനങ്ങള്‍ സേവനത്തിന് കാത്ത് നില്‍ക്കുമ്പോള്‍ അശ്ലീല വീഡിയോ കാണുന്ന ഉദ്യോഗസ്ഥരാണ് പുതിയ ട്രെന്‍ഡ്.
|
ഓഫീസ് സമയത്ത് അശ്ലീല വീഡിയോ കണ്ട തപാല്‍ ഓഫീസ് ജീവനക്കാരന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയിലെ തല്ലരേവു മണ്ഡലത്തിലെ തപാല്‍ ഓഫീസിലാണ് സംഭവം.
ജീവനക്കാരന്‍ അശ്ലീല വീഡിയോ കാണുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തെ പെരുമാറ്റത്തെ കുറിച്ച് വലിയ ചര്‍ച്ചയാണ് ഉയരുന്നത്.
ജീവനക്കാരന്‍ തന്റെ ഓഫീസ് കമ്പ്യൂട്ടറിന് മുന്നില്‍ കസേരയില്‍ വളരെ ആലസ്യത്തോടെ ഇരുന്ന മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്ന ഒരു ചിത്രമാണ് വീഡിയോ രൂപത്തിലാക്കി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടത്. സാധാരണക്കാര്‍ മണിക്കൂറുകളോളം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ വരിനില്‍ക്കേണ്ടി വരുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്തരത്തില്‍ പെരുമാറുന്നത് വലിയ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്.
തല്ലരേവ് പോസ്റ്റ് ഓഫീസില്‍ ജനങ്ങള്‍ തപാല്‍ ആവശ്യത്തിന് മണിക്കൂറുകള്‍ വരി നില്‍ക്കേണ്ടിവരുന്നെന്ന് നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. ഓഫീസ് കമ്പ്യൂട്ടറില്‍ സാങ്കേതിക പ്രശ്നമുള്ളതു കൊണ്ടാണ് വൈകുന്നതെന്നാണ് ജീവനക്കാര്‍ ന്യായീകരിച്ചിരുന്നത്. അശ്ലീല ദൃശ്യങ്ങള്‍ കാണുന്ന ജീവനക്കാരന്റെ വീഡിയോ വ്യാപകമായതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായെത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





