രണ്ടാമതും ഗര്‍ഭിണിയായതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തൃശൂര്‍ ഇരിങ്ങാലക്കുടയിലാണ് സംഭവം. ഇതിനു പിന്നാലെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. കാരുമാത്ര സ്വദേശിനി ഫസീല(23) ആണ് തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. സംഭവത്തില്‍ ഫസീലയുടെ ഭര്‍ത്താവ് നൗഫല്‍ (29), ഇയാളുടെ അമ്മ റംലത്ത് (55) എന്നിവരാണ് അറസ്റ്റിലായത്.
|
ഫസീല രണ്ടാമത് ഗര്‍ഭിണിയായതിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. ഫസീലയുടെ നാഭിയില്‍ നൗഫല്‍ ചവിട്ടിയതിന്റെ ക്ഷതം പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ആദ്യത്തെ കുഞ്ഞിന് ഒരു വയസ് തികയുമ്പോഴേക്കും രണ്ടാമത് ഗര്‍ഭിണിയായതിന്റെ കുറ്റം ഫസീലയില്‍ മാത്രം ചുമത്തിയായിരുന്നു മര്‍ദ്ദനം.
ഇന്നലെ ഭര്‍തൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാര്‍ഡ് ബോര്‍ഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫല്‍.
ഒരുപാട് നാളായി ഭര്‍ത്താവ് ദേഹോപദ്രവം ചെയ്യുന്നുണ്ടെന്ന് യുവതി ഉമ്മയ്ക്ക് വാട്‌സ്അപ് സന്ദേശം അയച്ചിരുന്നു. യുവതിയുടെ മരണത്തില്‍ ഗാര്‍ഹിക പീഡന ആരോപണം ബന്ധുക്കള്‍ ഉന്നയിക്കുന്നുണ്ട്.
ALSO READ:ജനനേന്ദ്രിയത്തിലൂടെ മൂന്നുമീറ്റര്‍ ഇലക്ട്രിക് വയര്‍ കുത്തിക്കയറ്റിയ 25കാരന് അടിയന്തര ശസ്ത്രക്രിയ


