22
Sep 2022
Thu
22 Sep 2022 Thu

പ്രളയത്തിൽ കുടുങ്ങിയ ഗർഭിണി മണിക്കൂറുകൾ ദുരിതമനുഭവിച്ച് ഒടുവിൽ പ്രസവിച്ചു. റുബീന മല്ലയെന്ന 27കാരിയാണ് പ്രളയത്തിൽ കുടുങ്ങി മണിക്കൂറുകൾ തോണിയാത്ര ചെയ്ത് പ്രസവിച്ചത്. തെക്കൻ പാകിസ്ഥാനിലെ ഷെഹവാൻ പ്രളയത്തിൽ മുങ്ങിയിരിക്കുകയാണ്. നഗരത്തിലെ ആശുപത്രിയിലെത്താനുളള റോഡുകളെല്ലാം ദിവസങ്ങളായി വെളളത്തിലാണ്. ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത മഹാപ്രളയമാണ് പാകിസ്താൻ ഇപ്പോൾ അനുഭവിച്ചുവരുന്നത്. പ്രസവ ഡേറ്റ് ആയി വേദന അനുഭവിച്ചുവരുന്ന റൂബീനക്ക് ആശുപത്രിയിലെത്താൻ മൂന്ന് മണിക്കൂർ വളളത്തിൽ യാത്ര ചെയ്യേണ്ടിവന്നു.  

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

റൂബീന മാത്രമല്ല ആയിരകണക്കിന് ഗർഭിണികൾ ഈ പ്രളയത്തിൽ മാറ്റിപാർപ്പിക്കപ്പെട്ടതായി അന്താരാഷ്ട്ര വാർത്ത ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ മൂന്നിലൊരുഭാഗം പൂർണ്ണമായും തകർത്തുകളഞ്ഞിരിക്കുന്ന ഈ മഹാപ്രളയത്തിൽ ഇതുവരെ 33 ദശലക്ഷം പേരെയാണ് മാറ്റിപാർപ്പിച്ചിട്ടുളളത്. പലരു ദുരിതാശ്വാസ കേന്ദ്രത്തിലാണ്. ” ഞങ്ങളുടെ ഗ്രാമത്തിലെ തടാകം പെട്ടെന്ന് കവിഞ്ഞൊഴുകി വെള്ളം വീട്ടിലേക്ക് കയറുകയായിരുന്നു.” മുഹമ്മദ് ത്വയ്ബ് എന്ന ആൺകുഞ്ഞിന് ജന്മം നൽകിയ റൂബീന റോയിറ്റേഴ്സിനോട് പറഞ്ഞു. ” വീട്ടിൽ വെളളം കയറിപ്പോൾ വേദന തുടങ്ങിയിരുന്നു. ഭർത്താവ് ഒരു തോണി സംഘടിപ്പിച്ചു. മൂന്ന് മണിക്കൂർ തോണിയിൽ സഞ്ചരിച്ചു. ഒടുവിൽ ആശുപത്രിയിലെത്തി പ്രസവം നടന്നും.” റൂബീനെ വ്യക്തമാക്കി. 

 

ഇപ്പോൾ അമ്മയും കുഞ്ഞും ഷെഹവാനിലെ ദുരിതാശ്വാസ ക്യാംപിലാണ് കഴിയുന്നത്. ” ഭാര്യക്ക് രാത്രി 10 മണിക്കാണ് വേദന വന്നത്. വീട്ടിലാണെങ്കിൽ വെളളം കയറിയിരിക്കുകയാണ്. ഒടുവിൽ അവളെ വീടിനു മുകളിൽ കയറ്റി നിർത്തി ഞാൻ ഒരു വളളം സംഘടിപ്പിക്കാൻ പോയി. പിന്നീട് രാത്രി തന്നെ മൂന്ന് മണിക്കൂർ കഠിന വേദന സഹിച്ചുകൊണ്ട് ആശുപത്രിയിലേക്ക് തോണി തുഴയുകയായിരുന്നു. പുലർച്ചെ ആശുപത്രിയിലെത്തി.” റുബീനയുടെ ഭർത്താവ് മുഷ്താഖ് മല്ല പറഞ്ഞു. ” ഇത് വല്ലാത്ത ദുരിതയാത്രയായിരുന്നു. ആ നിമിഷങ്ങൾ എങ്ങനെയാണ് കടന്നുപോയതെന്ന് ഇപ്പോൾ ഓർക്കാൻ പോലും പേടിയാകുന്നു.” മല്ല പറഞ്ഞു. 

 

മല്ലയുടെ വീട്ടിൽ നിന്നും ആശുപത്രിയിലേക്കുളള ദൂരം 15 കിലോമീറ്റർ ആണ്. സാധാരണ സാഹചര്യത്തിൽ വളരെ പെട്ടെന്ന് എത്താൻ സാധിക്കും. എന്നാൽ പ്രളയം വന്നതോടെ ഇവർ ദുരിതകയത്തിലാകുകയായിരുന്നു.