02
Jun 2023
Mon
02 Jun 2023 Mon

ഇറ്റാ: ദലിത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് സവര്‍ണരുടെ അതിക്രമം. യുവാവിന്റെ ഗര്‍ഭിണിയായ ഭാര്യയെയും അക്രമികള്‍ മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ഇറ്റാനഗറിലാണ് സംഭവം. 32കാരനായ സത്യേന്ദ്ര കുമാറും ഭാര്യയുമാണ് ആക്രമിക്കപ്പെട്ടത്. ജനനേന്ദ്രിയത്തിന്റെ പകുതിയോളം മുറിച്ചുവെന്ന് സത്യേന്ദ്രകുമാറിന്റെ പരാതിയില്‍ പറയുന്നു. വിക്രം സിങ് താക്കൂര്‍, ഭുറയ് താക്കൂര്‍ എന്നിവരാണ് യുവാവിനോടും ഭാര്യയോടും അതിക്രമം കാട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണ്‍ 14നായിരുന്നു സംഭവം. സത്യേന്ദ്ര കുമാറിന്റെ വസ്തുവില്‍ നിന്ന് പ്രതികള്‍ മരംമുറിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് സത്യേന്ദ്ര കുമാര്‍ എതിര്‍ത്തു. തുടര്‍ന്ന് ഇരുവരും ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിക്കുകയും പിടിച്ചുവച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. കത്തിയെടുത്ത് ജനനേന്ദ്രിയം മുറിച്ചുമാറ്റാനും അക്രമികള്‍ ശ്രമിച്ചു. മുറിവിന് 12 തുന്നലുകള്‍ വേണ്ടിവുന്നുവെന്നും യുവാവ് പറഞ്ഞു.

തന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോഴാണ് അക്രമികള്‍ ഭാര്യയെയും മര്‍ദ്ദിച്ചത്. കോടാലികൊണ്ടുള്ള വെട്ടേറ്റ് ഭാര്യയുടെ ഇടതുകൈത്തണ്ട മുറിഞ്ഞു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച തങ്ങളെ ഇരുവരെയും അക്രമികള്‍ പിന്തുടര്‍ന്നുവെന്നും യുവാവ് പറഞ്ഞു. വീട്ടിലേക്ക് ഓടിക്കയറി തങ്ങളെ പിന്തുടര്‍ന്നെത്തിയ ഇരുവരും വീട്ടില്‍ അതിക്രമിച്ചുകയറി തന്റെ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. ജനനേന്ദ്രിയത്തിലൂടെ മുറിവിലൂടെ ചോര ചീറ്റുന്നതിനിടെയും താന്‍ കൈകൂപ്പി മര്‍ദ്ദനം അവസാനിപ്പിക്കാന്‍ അക്രമികളോട് യാചിച്ചതായി യുവാവ് പറഞ്ഞു.

അക്രമികള്‍ മടങ്ങിയതോടെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും സ്വീകരിക്കപ്പെട്ടില്ല. തുടര്‍ന്ന് അഭിഭാഷകന്‍ മുഖേന കേസ് നല്‍കുകയായിരുന്നു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അക്രമികളുടെ ബന്ധുക്കള്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയില്‍ പറയുന്നു. അതേസമയം യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചിട്ടില്ലെന്നും പിടിവലിക്കിടെ തൊലിയില്‍ പോറല്‍ സംഭവിച്ചിട്ടേയുള്ളൂവെന്നുമാണ് ജില്ലാ പൊലീസ് സൂപ്രണ്ട് വിക്രാന്ത് ദ്വിവേദി പറഞ്ഞു. പരാതിയില്‍ വിശദ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക