23
Sep 2022
Wed
23 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കലാലയങ്ങളിൽ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനു വേണ്ടി വാദിച്ച അഭിഭാഷകനോട് അയുക്തിപരമായ വാദമാണ് നിങ്ങളുടേതെന്നും വസ്ത്രംധരിക്കാനുള്ള അവകാശത്തിൽ വസ്ത്രം ധരിക്കാതിരിക്കാനുള്ള അവകാശം കൂടിയുണ്ടോയെന്ന് സുപ്രിംകോടതി ജഡ്ജി ഹേമന്ദ് ​ഗുപ്ത. സ്കൂളിൽ ആരും വിവസ്ത്രരായി വരുന്നില്ലെന്ന് ഹരജിക്കാർക്കു വേണ്ടി അഭിഭാഷകൻ ദേവ​ഗത്ത് കാമത്ത് മറുപടി നൽകി.

 

മറ്റു വിഭാ​ഗങ്ങളെല്ലാം ഡ്രസ് കോഡ് പാലിക്കുമ്പോൾ ഒരു വിഭാ​ഗം മാത്രം ഹിജാബിന് വേണ്ടി വാദിക്കുന്നതാണ് പ്രശ്നമെന്നും മറ്റു സമൂഹങ്ങളിലെ വിദ്യാർഥികളാരും തങ്ങൾക്ക് അതുമിതും ധരിക്കണമെന്ന് പറയുന്നില്ലെന്നും ഹേമന്ദ് ​ഗുപ്ത പറഞ്ഞു. 

 

നിരവധി വിദ്യാർഥികൾ രുദ്രാക്ഷമോ അല്ലെങ്കിൽ കുരിശോ മതചിഹ്നമായി ധരിക്കാറുണ്ടെന്നു ചൂണ്ടിക്കാട്ടിയപ്പോൾ അത് ഷർട്ടിനടിയിലാണ് ധരിക്കുന്നതെന്നും ആരും ഷർട്ട് ഉയർത്തി രുദ്രാക്ഷം ധരിച്ചോയെന്ന് നോക്കാറില്ലെന്നുമായിരുന്നു ഹേമന്ദ് കാമത്തിന്റെ വിശദീകരണം.

 

കർണാടക ഹൈക്കോടതി കലാലയങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരേ വിദ്യാർഥിനികൾ നൽകി ഹരജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രിംകോടതി. തിങ്കളാഴ്ച ഹരജി പരി​ഗണിച്ച സുപ്രിംകോടതി മത ആചാരങ്ങൾ പിന്തുടരാൻ നിങ്ങൾക്ക് അവകാശമുണ്ടായേക്കാമെന്നും എന്നാൽ സ്കൂളുകളിൽ യൂനിഫോം വ്യവസ്ഥ ചെയ്തിരിക്കുമ്പോൾ ആ അവകാശം ഉപയോ​ഗിച്ച് ഹിജാബ് ധരിക്കാനാവുമോയെന്നും ജസ്റ്റിസുമാരായ ഹേമന്ദ് കാമത്തും സുധാൻഷു ധുലിയയും ചോദിച്ചിരുന്നു.