22
Sep 2022
Mon
22 Sep 2022 Mon

ലോകപ്രശസ്ത ഇസ് ലാമിക് പണ്ഡിതൻ യൂസുഫുൽ ഖറദാവി അന്തരിച്ചു. 96 വയസ്സായിരുന്നു. ഔദ്യോ​ഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഖറദാവിയുടെ മരണഅറിയിപ്പുണ്ടായത്. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

120ലേറെ പുസ്തകങ്ങളാണ് ഖറദാവി രചിച്ചത്. ഇസ് ലാമിക രം​ഗത്ത് നൽകിയ സംഭാവനകൾക്ക് 8 അന്താരാഷ്ട്ര ബഹുമതികൾ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. അൽജസീറയിൽ സംപ്രേഷണം ചെയ്തിരുന്ന ശരിഅയും ജീവിതവും എന്ന പരിപാടിയിലൂടെ യൂസുഫുൽ ഖറദാവി ഏറെ പ്രശസ്തി നേടിയിരുന്നു. ആ​ഗോളതലത്തിൽ ഈ പരിപാടിക്ക് നാലു കോടി മുതൽ ആറു കോടി വരെ കാഴ്ചക്കാരാണ് ഉണ്ടായിരുന്നത്. 

 

1926 സപ്തംബർ 9ന് ഈജിപ്തിലാണ് ജനനം. രണ്ടാം വയസ്സിൽ പിതാവ് നഷ്ടമായ ഖറദാവിയെ അമ്മാവനാണ് വളർത്തിയത്. 9ാം വയസ്സിൽ ഖുർആൻ മനപ്പാഠമാക്കി കുഞ്ഞ് ഖറദാവി ഞെട്ടിച്ചു. പിന്നീട് മതപഠനം നടത്തുകയും 1953 കെയ്റോയിലെ അൽ അസ്ഹർ യൂനിവേഴിസിറ്റിയിൽ നിന്നു ബിരുദം നേടി. 1958ൽ അറബി ഭാഷയിലും സാഹിത്യത്തിലും ഡിപ്ലോമയും കരസ്ഥമാക്കി.

 

1960ൽ ഖുർആനിക് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 1962ൽ അൽ അസ്ഹർ യൂനിവേഴ്സിറ്റി അദ്ദേഹത്തെ ഖത്തറിൽ അയച്ച് മതപഠന സ്ഥാപനത്തിന്റെ മേധാവിയാക്കി. പിന്നീട് അൽ അസ്ഹറിൽ നിന്നു തന്നെ പിഎച്ച്ഡിയും കരസ്ഥമാക്കി. ഖത്തറിലേക്ക് പോയ യൂസുഫുൽ ഖറദാവി ഈജിപ്തിലെ പട്ടാളഭരണം 2011ൽ നിലംപൊത്തുന്നതുവരെ ജന്മനാട്ടിലേക്ക് മടങ്ങിവന്നിരുന്നില്ല.

 

1977ൽയൂനിവേഴ്സിറ്റി ഓഫ് ഖത്തറിലെ ശരിഅ ആൻഡ് ഇസ് ലാമിക് സറ്റഡീസ് ഫാകൽക്കി ഡീൻ ആയി ചുമതലയേറ്റു. ഇടക്കാലത്ത് അൽജീരിയയിലും ഖറദാവി പഠനപ്രവർത്തനങ്ങൾ നേതൃത്വം നൽകി.