25
Jan 2026
Tue
25 Jan 2026 Tue
rahul mamkootathil custody

Rahul Mamkootathil ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോടതിയില്‍ ഹാജരാക്കി. അഞ്ച് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ആദ്യത്തെ കേസ് ആയി തിരുവല്ല ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചേക്കും. ഇന്ന് രാഹുലിനെ കോടതിയില്‍ ഹാജരാക്കാന്‍ നേരത്തേ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോടതിക്ക് പുറത്ത് ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി. ബാനറുകളും കോഴികളുടെ ചിത്രങ്ങളുമൊക്കെ ഏന്തിയായിരുന്നു എസ്എഫ്‌ഐയുടെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചത്. ജനക്കൂട്ടത്തിനിടയില്‍ നിന്ന് ചിലര്‍ രാഹുലിന് നേരെ ചീമുട്ടയെറിഞ്ഞു.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതിയില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിരുന്നു. വന്‍ പോലീസ് വലയത്തിലാണ് ജയിലില്‍ നിന്ന് രാഹുലിനെ കോടതിയിലേക്ക് എത്തിച്ചത്. മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് കോടതിയിലേക്ക് ഏകദേശം 21 കിലോമീറ്റര്‍ ദൂരമാണുള്ളത്. ജയിലിന് പുറത്തും നിരവധി പേര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

കസ്റ്റഡിയില്‍ കിട്ടിയാല്‍ ബലാത്സംഗം നടന്ന തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് രാഹുലിനെ തെളിവെടുക്കും. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പ്രതിഭാഗം ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊലീസ് റിപ്പോര്‍ട്ട് കിട്ടിയശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.

കൃത്യം നടന്ന ഹോട്ടലിലും രാഹുലിന്റെ ഡിജിറ്റല്‍ ഡിവൈസുകളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കഴിഞ്ഞ ഞായറാഴ്ച ആറുമണിക്കൂറിലധികം ചോദ്യം ചെയ്‌തെങ്കിലും രാഹുല്‍ പൂര്‍ണമായി സഹകരിച്ചിരുന്നില്ല.