|
പാരിസ്: ഫുട്‌ബോൾ ലോകത്തെ താര രാജാക്കാൻമാരായ ലയണൽ മെസ്സിക്കും കിലിയൻ എംബപ്പെക്കും ഒരിക്കൽകൂടി നിരാശ. ഫ്രഞ്ച് കരുത്തരായ പി.എസ്.ജിയെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് പരാജയപ്പെടുത്തി ജർമൻ ലീഗ് ചാംപ്യൻമാരായ ബയേൺ മ്യൂണിച്ച് ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ. ആദ്യപാദത്തിൽ സ്വന്തം തട്ടകത്തിൽ ഒരുഗോളിന് പിന്നിലായശേഷമാണ് ബയേണിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് പുലർച്ചെ പി.എസ്.ജി ഇറങ്ങിയത്.
ബയേൺ മ്യൂണിക്കിനോട് ഇരുപാദങ്ങളിലുമായി മൂന്നു ഗോളിന് തോറ്റാണ് പി.എസ്.ജിയുടെ വമ്പൻ നിരയുടെ മടക്കം. രണ്ടാം പാദത്തിലെ അറുപത്തിയൊന്നാമത്തെ മിനിറ്റിലാണ് ബയേൺ ഗോൾ നേടിയത്. ചൗപ്പോ-മോട്ടിംഗാണ് ബയേണിനായി ഗോൾ സ്വന്തമാക്കിയത്. തൊണ്ണൂറാം മിനിറ്റിൽ സെർജ് നാബ്രി ബയേണിന്റെ രണ്ടാം ഗോളും നേടി. 53-ാം മിനിറ്റിലും ബയേൺ ഗോൾ നേടിയെങ്കിലും പിന്നീട് ഗോൾ അനുവദിച്ചില്ല. പരിക്കേറ്റ് നെയ്മാറില്ലാതെയാണ് പി.എസ്.ജി കളിക്കാനിറങ്ങിയത്.
ആദ്യ പാദത്തിൽ മുൻ പി.എസ്.ജി താരം കിംഗ്സ്ലി കോമൻ നേടിയ ഗോളിനാണ് ബയേൺ ജയിച്ചത്. പി.എസ്.ജിയിലൂടെ വളർന്നു വന്ന കോമനെ പതിനെട്ടാം വയസ്സിൽ അവർ യുവന്റസിന് കൈമാറുകയായിരുന്നു. 2020 ൽ ബയേൺ കിരീടം നേടിയത് പി.എസ്.ജിയെ തോൽപിച്ചാണ്. അന്നും ഗോളടിച്ചത് കോമനായിരുന്നു.


