13
Jan 2023
Fri
13 Jan 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

പുനെ: മൊഹ്സിന്‍ ഷെയ്ഖ് വധക്കേസില്‍ ഹിന്ദു രാഷ്ട്ര സേന നേതാവ് ധനഞ്ജയ് ദേശായി ഉള്‍പ്പെടെ 19 പേരെ പൂനെ കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തില്‍ ദേശായി ഉള്‍പ്പെടെ  19  പേരെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് ബി സാലുങ്കെ വെറുതെ വിട്ടതായി എച്ച്ആര്‍എസ് നേതാവിന്റെ അഭിഭാഷകന്‍ മിലിന്ദ് പവാര്‍ പറഞ്ഞു. 2014 ലാണ് കൊലപാതകം നടന്നത്.
പൂനെയിലെ ഹഡപ്സര്‍ പ്രദേശത്ത് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതെന്നാരോപിച്ച് പ്രകോപിതരായ ജനക്കൂട്ടം ഐടി പ്രൊഫഷണലായ 28 കാരനായ മൊഹ്‌സിന്‍ ഷെയ്ഖിനെ കൊലപ്പെടുത്തുകയായിരുന്നു. ഹിന്ദു രാഷ്ട്ര സേന (എച്ച്ആര്‍എസ്) നേതാവ് ധനഞ്ജയ് ദേശായി ഉള്‍പ്പെടെ 20 പേര്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ദേശായിക്ക് ദിവസങ്ങള്‍ക്കുള്ളില്‍ ജാമ്യം നല്‍കിയിരുന്നു.

കൊലപാതകം നടക്കുമ്പോള്‍ ദേശായി മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്നുവെന്ന് പ്രതിഭാഗം വാദിച്ചു.  കൊലപാതകം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം ദേശായിയെ കസ്റ്റഡിയിലെടുത്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക