13
Dec 2024
Sat
13 Dec 2024 Sat
Allu arjun

ഹൈദരാബാദ്: തിയേറ്ററുകളില്‍ മുഴുവന്‍ ജനം ഇടിച്ചു കയറിയ ‘പുഷ്പ-2’ന്റെ റിലീസ് ദിവസം തിരക്കില്‍പെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് നടന്‍ അല്ലു അര്‍ജുന്‍. (Pushpa 2 release: Allu Arjun announces Rs 25 lakh assistance to the family of the woman who died in a stampede)25 ലക്ഷം രൂപയാണ് കുടുംബത്തിന് നല്‍കുക. യുവതിയുടെ കുടുംബത്തെ നേരില്‍ കാണുമെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും നടന്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന രേവതിയുടെ ഒമ്പതുവയസ്സുള്ള മകന്റെ മുഴുവന്‍ ചികിത്സാ ചെലവും അല്ലു അര്‍ജുന്‍ വഹിക്കും.

ഡിസംബര്‍ നാലിന് രാത്രി ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലായിരുന്നു അപകടമുണ്ടായത്. ഹൈദരാബാദ് സ്വദേശി രേവതി (39)യാണ് മരിച്ചത്. രേവതിയുടെ ഒമ്പത് വയസുകാരനായ മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ALSO READ: നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍; കാമുകനൊപ്പം ഇറങ്ങിപ്പോയത് മൂന്നുമാസം മുമ്പ്

‘സന്ധ്യ തിയറ്ററിലുണ്ടായ ദുരന്തത്തില്‍ ഞാന്‍ അങ്ങേയറ്റം ദു:ഖിതനാണ്. അവരുടെ കുടുംബാംഗങ്ങളെ എന്റെ അനുശോചനം അറിയിക്കുന്നു. അവരെ ഈ വേദന നിറഞ്ഞ സമയത്ത് ഒറ്റക്കാക്കില്ലെന്നും നേരിട്ട് കാണുമെന്നും അറിയിക്കുകയാണ്. അവരുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് തന്നെ, പ്രയാസം നിറഞ്ഞ ഈ സമയത്ത് എനിക്ക് സാധ്യമായ എല്ലാ സഹായവും അവര്‍ക്ക് ലഭ്യമാക്കുമെന്ന് അറിയിക്കുകയാണ്’ -അല്ലു അര്‍ജുന്‍ സമൂഹമാധ്യമങ്ങളില്‍ അറിയിച്ചു.

ഹൈദരാബാദിലെ ചിക്കഡ്പള്ളിയിലെ സന്ധ്യാ തിയേറ്ററില്‍ ബുധനാഴ്ച രാത്രി 9.30നായിരുന്നു സംഭവം. പുതിയ സിനിമയുടെ റിലീസിന് അല്ലുഅര്‍ജുനും സംഗീത സംവിധായകന്‍ ശ്രീപ്രസാദും തിയേറ്ററില്‍ എത്തിയിരുന്നു. താരത്തെ കാണാന്‍ ജനങ്ങള്‍ ഇരച്ചുകയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. പൊലീസ് ലാത്തിവീശിയാണ് ജനങ്ങളെ പിരിച്ചുവിട്ടത്.

തിരക്കില്‍പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. താരത്തിന് പുറമെ അപകടം നടന്ന സന്ധ്യാ തിയേറ്റര്‍ മാനേജ്മെന്റിനെതിരെയും താരത്തിന്റെ സെക്യൂരിറ്റി ടീമിനെതിരെയും കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വീഴ്ചവരുത്തിയതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്ന് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡി.സി.പി പറഞ്ഞു. അല്ലു അര്‍ജുന്‍ എത്തുമെന്ന് തിയേറ്റര്‍ മാനേജ്മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പൊലീസിനെ അവസാന നിമിഷം മാത്രമാണ് അറിയിച്ചതെന്നും ്അധികൃതര്‍ ആരോപിച്ചു.