കോഴിക്കോട്: ഉമ്മയെ വെട്ടിക്കൊന്നത് ജന്മം നല്‍കിയതിനുള്ള ശിക്ഷയെന്ന് ആഷിക്. (Puthuppady Subaida murder) താമരശ്ശേരിയില്‍ ഇന്നലെ നാടിനെ ഞെട്ടിച്ച കൊല നടത്തിയ പ്രതി പറഞ്ഞ ന്യയീകരണം കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍.
|
കൊല്ലപ്പെട്ട സുബൈദയുടെ സംസ്‌കാരം ഇന്ന് നടക്കും. പ്രതിയെ ആഷികിനെ കോടതിയില്‍ ഹാജരാക്കും. ഇന്നലെയാണ് അടിവാരം സ്വദേശി സുബൈദയെ മകന്‍ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയത്.
മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു. ഇവിടെയെത്തിയാണ് ആഷിഖ് സുബൈദയെ കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം.
അയല്‍വാസിയുടെ വീട്ടില്‍നിന്ന് കൊടുവാള്‍ വാങ്ങിയാണ് ആഷിഖ് ഉമ്മയെ വെട്ടിയത്. തേങ്ങപൊളിക്കാനാണ് എന്നു പറഞ്ഞാണ് ആഷിഖ് കൊടുവാള്‍ വാങ്ങിയത്.
താമരശ്ശേരിയിലെ ആശുപത്രിയിലെത്തിക്കുമ്പോള്‍ സുബൈദയുടെ കഴുത്ത് ഭൂരിഭാഗവും അറ്റനിലയിലായിരുന്നു. ആഷിക് ലഹരിക്ക് അടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സുബൈദയെയാണ് കണ്ടത്. ഈ സമയം ആഷിഖ് മറ്റൊരു മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. നാട്ടുകാര്‍ക്കുനേരെ കൊടുവാളുമായി ഭീഷണി മുഴക്കിയെങ്കിലും പിടികൂടി കെട്ടിയിടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
എംഡിഎംഎ ഉപയോഗിച്ചതിന് ആഷിക് നേരത്തെ പിടിയിലായിരുന്നു. അയല്‍വാസികളുമായി പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഒരിക്കല്‍ പിടിച്ചുകെട്ടിയിട്ടിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
ALSO WATCH


