29
Sep 2023
Fri
29 Sep 2023 Fri

മുത്വലാഖ് നിരോധിച്ചതോടെ എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബി.ജെ.പിക്കുണ്ടെന്ന് പി.വി അബ്ദുല്‍ വഹാബ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുത്വലാഖ് നിരോധിച്ചതോടെ എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബി.ജെ.പിക്കുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി.വി അബ്ദുല്‍ വഹാബ് രാജ്യസഭയില്‍. പാര്‍ലമെന്റില്‍ വനിത സംവരണ ബില്‍ ചര്‍ച്ചയ്ക്കിടെയാണ് മുത്തലാഖ് നിരോധനത്തോടെ മുസ്‌ലിം സ്ത്രീകള്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് അബ്ദുല്‍ വഹാബ് പറഞ്ഞത്. മുത്വലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബി.ജെ.പിക്കുണ്ടെന്നും അതിനാല്‍ വെറും ന്യൂനപക്ഷങ്ങളായി മുസ്ലിംകളെ കാണരുതെന്നും അദ്ദേഹം പറഞ്ഞു. വിജയസാധ്യതയുള്ള 33 ശതമാനം സീറ്റുകളില്‍ ബിജെപി സ്ത്രീകളെ മല്‍സരിപ്പിക്കണം. മുത്തലാഖ് നിരോധനത്തിനായി വാദിച്ച സ്ത്രീകള്‍ പാര്‍ലമെന്റില്‍ എത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും അബ്ദുല്‍ വഹാബ് പറഞ്ഞു.
ജാതി വിവേചനം നേരിട്ടുവെന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ പരാതിയും അദ്ദേഹം രാജ്യസഭയില്‍ ഉന്നയിച്ചു.