29
Oct 2024
Sun
29 Oct 2024 Sun
Python swallowed blue bull calf but locals interfere

പെരുമ്പാമ്പ് വിഴുങ്ങിയ നീലകാള(ബ്ലൂ ബുള്‍)യുടെ കുട്ടിയെ നാട്ടുകാര്‍ പുറത്തെടുത്തു. വാലില്‍ പിടിച്ചുപൊക്കുകയും കുലുക്കുകയും ചെയ്തതോടെ നിവൃത്തികെട്ട പെരുമ്പാമ്പ് ഇരയെ പുറത്തേക്ക് തള്ളുകയായിരുന്നു. ഹിമാചല്‍ പ്രദേശിലെ ഉനാ ജില്ലയിലാണ് സംഭവം. വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെ പ്രകൃതി നിയമത്തില്‍ ഇടപെട്ട മനുഷ്യരുടെ നടപടിക്കെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നീലക്കാളക്കുട്ടിയെ പുറത്തെടുത്തെങ്കിലും അത് ചത്തിരുന്നു. ഏതാനും മാസത്തേക്കുള്ള പെരുമ്പാമ്പിന്റെ ആഹാരമാണ് നാട്ടുകാരുടെ ചെയ്തിമൂലം അതിനു കളയേണ്ടിവന്നതെന്നും പെരുമ്പാമ്പിന്റെ ജീവന്‍ പോലും ഇതിലൂടെ അപകടത്തിലായേക്കുമെന്നും നിരവധി മൃഗസ്‌നേഹികള്‍ ചൂണ്ടിക്കാട്ടി. ഭക്ഷണം കണ്ടെത്താന്‍ ഏവര്‍ക്കും പ്രകൃതിയില്‍ അവകാശമുണ്ടെന്നും പ്രകൃതി നിയമത്തില്‍ കൈകടത്തുന്നത് ശരിയല്ലെന്നും മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.

പെരുമ്പാമ്പ് വിഴുങ്ങിയപ്പോള്‍ തന്നെ ചത്ത നീലക്കാളക്കുട്ടിയെ പുറത്തെടുക്കേണ്ട എന്താവശ്യമായിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നതെന്നും ചിലര്‍ ചോദിച്ചു. വന്യജീവി സംരക്ഷണനിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജിവിയാണ് നീലക്കാള. രാജ്യത്ത് ഒരുലക്ഷത്തോളം നീലക്കാളകള്‍ മാത്രമാണുള്ളത്. ഇവയെ വേട്ടയാടുന്നത് നിയമവിരുദ്ധമാണ്.