ഫിഫ ഖത്തർ ലോകകപ്പ് 2022നുള്ള വളന്റിയർമാരുടെ അഭിമുഖം ഈമാസം 13ന് അവസാനിക്കും. ഈ ആഴ്ചയവസാനത്തോടെ തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിടുമെന്നും ഉന്നതതലസമിതി അറിയിച്ചു. ജൂലൈ 31നാണ് വളന്റിയർ സേവനത്തിനുള്ള അപേക്ഷാ സമർപ്പണം അവസാനിച്ചത്.
|
തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിന് അപേക്ഷകർ ഇമെയിലും ഫിഫയുടെ പോർട്ടലും പരിശോധിക്കണമെന്നാണ് സുപ്രിംകമ്മിറ്റിയുടെ അറിയിപ്പ്. ആഗോളതലത്തിൽ നിന്ന് 20000 വളന്റിയർമാരാണ് ഫിഫ ലോകകപ്പിന് അണിനിരക്കുക. 45 പ്രവർത്തന മേഖലകളിലായി 30ലേറെ ജോലികളാവും വളന്റിയർമാർക്ക് വിഭജിച്ചുനൽകുക. അഞ്ചുലക്ഷത്തിലേറെ വളന്റിയർ അപേക്ഷകളാണ് അധികൃതർക്ക് ലഭിച്ചിട്ടുള്ളത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



