13
Jun 2024
Sat
13 Jun 2024 Sat
qatar accident death malayalees

ദോഹ: ഖത്തറില്‍ കാര്‍ മറിഞ്ഞ് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. തൃശൂര്‍ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് (21), തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീല്‍ (22) എന്നിവരാണ് മരിച്ചത്. ( Qatar vehicle accident; two malayalees died )

whatsapp ഖത്തറില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച വൈകീട്ട് മാള്‍ ഓഫ് ഖത്തറിന് സമീപം ഇവര്‍ സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു. കൂട്ടുകാരോടൊപ്പം പെരുന്നാള്‍ ഡ്രസ് വാങ്ങി തിരിച്ചുവരുമ്പോഴാണ് അപകടം. രണ്ടുപേരും സംഭവ സ്ഥത്ത് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍. വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരായ ഹംസ, റംലത്ത് ദമ്പതികളുടെ മകനാണ് മരിച്ച ത്വയ്യിബ്. ഹബീല്‍ സൂഖ് വാഖിഫിലെ വ്യാപാരി ഹംസയുടേയും ഹസീനയുടേയും ഏക മകനാണ്. ഇവര്‍ ഇപ്പോള്‍ നാട്ടിലാണുള്ളത്.

ത്വയ്യിബ് ഖത്തര്‍ മിലിട്ടറി ജീവനക്കാരനാണ്. മുഹമ്മദ് ഹബീല്‍ ദോഹ യൂണിവേര്‍സിറ്റി വിദ്യാര്‍ഥിയാണ്.

 

 

\